HOME
DETAILS

ടീഷര്‍ട്ടും തയ്പിച്ച് ചുമ്മാ നടക്കുന്നവരല്ല, ജീവന്‍ പോലും വകവെക്കാതെ ദുരന്തഭൂമിയിലിറങ്ങിയ പോരാളികള്‍; കണ്ടറിയുക വിഖായയുടെ സന്നദ്ധസേവകരെ 

  
Web Desk
August 02, 2024 | 7:40 AM

skssf viqaya team in wayanadu

നിര്‍ത്താതെ പെയ്യുന്ന മഴയും കുത്തിയൊലിച്ചുവരുന്ന മലവെള്ളവും വകവെക്കാതെ ഏത് നിമിഷവും അടര്‍ന്നു വീണേക്കാവുന്ന പാറക്കല്ലുകളെ കുറിച്ചും കാല് പൂണ്ടു പോവുന്ന ചളിക്കളങ്ങളെ കുറിച്ചും ചിന്തിക്കാതെ ജീവിതത്തിലേക്ക് പ്രതീക്ഷ നട്ടിരിക്കുന്ന ഏതെങ്കിലും തങ്ങള്‍ക്ക് നേരെ നീളുന്നുണ്ടോ എന്ന് നോക്കി, മണ്ണടരുകള്‍ക്കിടയില്‍ ജീവനറ്റ ഒരു ശരീരം പോലും ബാക്കിയായി പോവരുതെന്നുറച്ച് ഇറങ്ങിയവരാണവര്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍. അല്ലാതെ ചുമ്മാ ധിറുതിയിലൊരു ജാക്കറ്റും തയ്പിച്ച് പ്രിന്റും ചെയ്ത് കാഴ്ച കാണാനിറങ്ങിയതല്ല. 

അവരെ കണ്ടറിയേണ്ടതാണ്. കേട്ടറിയേണ്ടതാണ്. അനുഭവിച്ചറിയേണ്ടതാണ്. മലവെള്ളവും പാറക്കെട്ടുകളും ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമ്പോഴും ഇതൊന്നും  ഗൗനിക്കാതെയും മനസുപതറാതെയും  നീലക്കോട്ടണിഞ്ഞ വിഖായ പ്രവര്‍ത്തകര്‍ ദുരന്തഭൂമിയില്‍ കര്‍മനിരതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം.

ഉരുള്‍പൊട്ടല്‍ ഉണ്ടായ അന്ന് പുലര്‍ച്ചെ നാലോടെ ജില്ലയിലെ വിഖായയുടെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെ നേരം പുലര്‍ന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഓടിയെത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കൊടക്, നീലഗിരി ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ദുരന്തഭൂമിലേക്ക് കുടപ്പിറപ്പുകളെ തേടിയെത്തിയത്. ചൂരല്‍മലയിലും മുണ്ടക്കൈ ഭാഗത്തും വീടുകളില്‍ കുടുങ്ങിക്കിടന്ന നിരവധിപേരെ അവര്‍ രക്ഷപ്പെടുത്തി പുറത്തേക്കെത്തിച്ചു.  വീടുകളുടെ അകത്തളങ്ങളില്‍ കുന്നുകൂടിയ ചളിയില്‍ മരിച്ചുകിടക്കുന്നവരെയും ശരീരഭാഗങ്ങളും കണ്ടെത്തി.  മേപ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും പള്ളിഖബര്‍സ്ഥാനുകളില്‍ ഖബറുകള്‍ കുഴിക്കാനും വാഹനങ്ങള്‍ നിയന്ത്രിക്കാനും ഭക്ഷണങ്ങള്‍ എത്തിക്കാനും വിതരണം ചെയ്യാനും ഭൗതിക ശരീരങ്ങള്‍ വൃത്തിയാക്കാനും പ്രവര്‍ത്തകര്‍ സജീവസാന്നിധ്യമായി.  ജില്ലാ ചെയര്‍മാന്‍ ഫൈസല്‍ മുട്ടില്‍ കണ്‍വീനര്‍ ഇബ്രാഹിം തരുവണ എന്നിവരുടെ നേതൃത്വത്തില്‍ വിഖായ ടീമിന്  പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 

കഴിഞ്ഞദിനം രാത്രി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റും വയനാട് ജില്ലാ സെക്രട്ടേറിയറ്റും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനിയും പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും മെഡിക്കല്‍ സഹായങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഒപ്പം സമസ്തയുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായി ആരംഭിച്ച കണ്‍ട്രോള്‍ റൂം/ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയുടെ എല്ലാ വിധപിന്തുണയും ഉറപ്പുവരുത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും വിഖായ സ്റ്റേറ്റ് ചെയര്‍മാനുമായ മുഹിയുദ്ദീന്‍ കുട്ടിയമാനി, സ്റ്റേറ്റ് ട്രഷര്‍ അയ്യൂബ് മുട്ടില്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, ജില്ലാ ഭാരവാഹികളായ നൗഷീര്‍ വാഫി വെങ്ങപ്പള്ളി, റിയാസ് ഫൈസി പാപ്ലശ്ശേരി, അബ്ദുല്‍ ലത്വീഫ് വാഫി തരുവണ, അബ്ബാസ് വാഫി ചെന്നലോട്, റബീബ് പിണങ്ങോട്, സുഹൈല്‍ വാഫി ചെന്നലോട്, ശിഹാബ് റിപ്പണ്‍, ജാഫര്‍ കമ്പളക്കാട്, ഹനീഫ കമ്പളക്കാട്, റഷീദ് വെങ്ങപ്പള്ളി, ശിഹാബ് ഫൈസി വാളത്തൂര്‍, അനീസ് വാഫി,സഫീര്‍ മേപ്പാടി, ആശിഖ് മേപ്പാടി തുടങ്ങിയവര്‍ കഴിഞ്ഞ ദിനങ്ങളില്‍ നേതൃത്വം നല്‍കി.

വയനാട്ടിലെ  ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പണിയെടുക്കുന്ന രക്ഷാപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. ഒരു യുട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍. ജാക്കറ്റിട്ട് നടക്കുന്ന ചിലരുണ്ട് അവരെ കണ്ടാലറിയാം. ഇന്നലെ ടീഷര്‍ട്ടും തയ്പിച്ചിറങ്ങിയവരാണെന്ന്. റിസ്‌ക്കുള്ള ഭാഗത്തേക്കൊന്നും അവര്‍ പോകില്ല. ഇങ്ങനെ പോകുന്ന മോഹന്‍ദാസിന്റെ അധിക്ഷേപം. 

'ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്‍ കാണാമല്ലോ. ഇവരുടെ ആ ടീ ഷര്‍ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്‍ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല' ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആക്ഷേപിച്ചു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിങ്ങനെ പേരെടുത്ത് പറയുന്ന സൈദ്ധാന്തികന്‍ മുസ്‌ലിം സംഘടനകളുടെ സംഘങ്ങളെന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago