ഊട്ടുപുര പൂട്ടിയതില്‍ പ്രതിഷേധമല്ലെന്നും വിഷമമാണ് ഉണ്ടായതെന്നും പികെ ഫിറോസ്
മേപ്പാടി: ഊട്ടുപുര പൂട്ടിയതില്‍ വിഷമമാണ് ഉണ്ടായതെന്നും ദുരന്തമുഖത്ത് രാഷ്ട്രീയമില്ലെന്നും യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. വൈറ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ഊട്ടുപുര പുനരാരംഭിക്കുമെന്നും ഫിറോസ്.
ദുരന്തമുഖത്ത് പ്രതിപക്ഷം ഭരണപക്ഷം എന്നൊന്നുമില്ല. മന്ത്രിയുടെ വാക്കുകളെ മാനിക്കുന്നുവെന്നും ദുരന്തമുഖത്ത് രാഷ്ട്രീയം പാടില്ലെന്ന് വിശ്വസിക്കുന്നവരാണ് തങ്ങളെന്നും ഫിറോസ് പറഞ്ഞു. എല്ലാവരും കൂട്ടമായി പ്രവര്‍ത്തിക്കേണ്ടയിടത്ത് അവിചാരിതമായി ഊട്ടുപുര നിര്‍ത്തിയതിലുള്ള പ്രതിഷേധവും വേദനയുമാണിതെന്നും ദിവസങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്നവരെ അപമാനിക്കുന്ന രീതിയിലായപ്പോള്‍ വേദനയുണ്ടാക്കിയെന്നും ഫിറോസ് പറഞ്ഞു.
ദുരിതബാധിത മേഖലയിലെ ഊട്ടുപുരയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയില്ലെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്ന മേഖലയിലേക്ക് ഭക്ഷണം എത്തിക്കുന്നതിലായിരുന്നു നിയന്ത്രണമെന്നും അവിടെയുള്ളവര്‍ക്ക് ഭക്ഷണം സര്‍ക്കാര്‍ തന്നെ ഉറപ്പാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റിടങ്ങളിലൊന്നും ഭക്ഷണം നല്‍കുന്നത് തടയാന്‍ നിര്‍ദേശം നല്‍കിയില്ലെന്നും വൈറ്റ്ഗാര്‍ഡിന്റെ സേവനം മഹത്തരമാണെന്നും നമ്മള്‍ ഒറ്റമനസായി നില്‍ക്കേണ്ട സമയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."