സാധാരണ മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തുന്നു? കേന്ദ്ര വനംമന്ത്രി ദുരന്തബാധിതരെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി
മേപ്പാടി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഭുപേന്ദര്‍ യാദവ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതരെ മന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികള്‍ കുടിയേറ്റക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മലയോര മേഖലയിലുള്ളവരെ കുടിയേറ്റക്കാരെന്ന ഒറ്റ അച്ചില്‍ ഒതുക്കുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. സങ്കുചിത താത്പര്യത്തിനു വേണ്ടി ദുരന്തത്തെ ചിലര്‍ ഉപയോഗിക്കുന്ന ദൗര്‍ഭാ?ഗ്യകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് രാഹുല്‍ ഗാന്ധിയാണ്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്നാമതായി ആഭ്യന്തര മന്ത്രി അമിത് ഷായും വിളിച്ച് വിവരങ്ങള്‍ തിരക്കി. കേന്ദ്രത്തിനായി വിളിച്ച രണ്ട് പേരും എന്തു സഹായവും നല്‍കാന്‍ സന്നദ്ധരാണെന്ന രീതിയിലാണ് സംസാരിച്ചത്. എന്നാല്‍ ചിലരുടെ നിലപാട് മാറി.
അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തില്‍ നിന്നു കേരളമാകെ മോചിതരായിട്ടില്ല എന്നതാണ് വസ്തുത. ഈ ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്തമായി നടപടിയെടുക്കുകയാണ് വേണ്ടത്. ശാസ്ത്രീയ മാര്‍?ഗത്തിലൂടെ ഇതിനു സാധിക്കണം. കേന്ദ്രത്തിനും ഇതില്‍ പങ്കുണ്ട്.
അതിജീവനത്തിന്റെ പ്രശ്‌നമാണ്. ആഴത്തിലുള്ള ചിന്തകള്‍ക്കും കൂട്ടായ പരിശ്രമങ്ങള്‍ക്കും മുന്‍പുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."