HOME
DETAILS

ബംഗ്ലാദേശിന് പുതിയ തലവൻ; നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിനെ നയിക്കും

  
Web Desk
August 07, 2024 | 1:51 AM

Mohammad-Yunus new prime minister for interim govt in bangladesh

ധാക്ക: അരക്ഷിതാവസ്ഥയിൽ തുടരുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. മുഖ്യ ഉപദേഷ്ടാവായാണ് അദ്ദേഹത്തെ നിയമിച്ചത്. നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യംവിട്ടതോടെയാണ് പുതിയ തലവനെ തീരുമാനിച്ചത്. മറ്റ് അംഗങ്ങളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചു. പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നൽ അബേദിൻ ആണ് ഇടക്കാല സർക്കാരിന്റെ തലവനെ തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദ്യാർഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ, രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, വ്യവസായികൾ എന്നിവർ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. 

നിലവിൽ പാരീസിൽ ഉള്ള മുഹമ്മദ് യൂനുസ് ഉടൻ രാജ്യത്തേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഇത് പ്രധാനപ്പെട്ട ഒരു ചുവടാണെന്ന് പറഞ്ഞ മുഹമ്മദ് യൂനുസ്, ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ് എന്നും അറിയിച്ചു. രാജ്യത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കണമെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് കൈവരികയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയാഭയം നൽകാൻ ബ്രിട്ടൻ തയാറാകാതിരുന്നതോടെ ഹസീന തൽക്കാലം ഇന്ത്യയിൽ തുടരും. ഡൽഹിയിൽ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീനയുള്ളത്. ഹസീനയ്ക്ക് സുരക്ഷിതമായൊരു രാജ്യം കണ്ടെത്താൻ സമയം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അവർക്ക് ഇന്ത്യയിൽ കഴിയാൻ അനുമതി നൽകിയതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരിച്ചു.  ഇന്നലെ ബംഗ്ലാദേശിലെ സാഹചര്യം സംബന്ധിച്ച് എസ് ജയശങ്കർ, അമിത്ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ചർച്ച നടത്തി. ഷെയ്ഖ് ഹസീനയ്ക്ക് പിന്തുണ നൽകുന്നത് വരാനിരിക്കുന്ന ഭരണകൂടത്തിന് ഇന്ത്യയോട് ഉണ്ടാകാനിടയുള്ള നീരസം പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  16 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  16 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  16 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  16 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  16 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  16 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  16 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  16 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  16 days ago