അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരാമമിടാനോ പുതിയ ബില്‍
2024 സംപ്രേഷണ സേവന നിയന്ത്രണ ബില്ലിന്റെ പുതിയ കരടു രൂപം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതോ? 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയന്ത്രണ നിയമത്തിന് പകരമായാണ്് പുതിയ കരടു ബില്‍. ടെലിവിഷന്‍ സംപ്രേഷണ മേഖലയിലെ സംയോജിത നിയമ വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. അതേസമയം, ഒ.ടി.ടി ഉള്ളടക്കം, ഡിജിറ്റല്‍ ന്യൂസ്, ആനുകാലിക സംഭവങ്ങള്‍ എന്നിവയേയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നു. കരടു ബില്ലില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ നവംബറില്‍ പൊതുജനാഭിപ്രായം തേടിയിരുന്നു, അതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ കരടുബില്‍ തയ്യാറാക്കിയിരിക്കുന്നത്.
ഒ.ടി.ടി ഉള്ളടക്കം, ഡിജിറ്റല്‍ ന്യൂസ് എന്നിവയുടെ നിര്‍വചനം വിപുലമാക്കുകയും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഓണ്‍ലൈന്‍ വീഡിയോ നിര്‍മാണവും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയുമാണ്. ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ എന്നതിന്റെ നിര്‍വചനവും വിപുലപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ഇവര്‍ സര്‍ക്കാറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്ത, ആനുകാലിക ഉള്ളടക്ക പ്രസാധകര്‍ എന്നിവര്‍ ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍മാരുടെ പരിധിയില്‍ വരും. മാത്രമല്ല ഉള്ളടക്കം വിലയിരുത്തുന്നതിനായി കര്‍ശന മാനദണ്ഡങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പത്രം, വാര്‍ത്താ പോര്‍ട്ടല്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ, ബിസിനസ,് പ്രഫഷണല്‍, വാണിജ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ മറ്റ് സമാന മാധ്യമങ്ങള്‍ എന്നിവയെല്ലാം ഈ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരും. പത്രം, ഇപേപ്പര്‍ എന്നിവയുടെ പ്രസാധകരെ കഴിഞ്ഞ കരടു ബില്ലില്‍ ഒഴിവാക്കിയിരുന്നു എന്നാല്‍ പത്രത്തില്‍ ഇല്ലാത്ത, ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും പുതിയ നിയമ വ്യവസ്ഥയുടെ പരിധിയിലാണ് വരുന്നത്.
വിവിധ പ്രവര്‍ത്തനങ്ങളിലൂടെ യുട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ് എന്നിവയിലൂടെ പരസ്യവരുമാനം നേടുന്ന ഉപയോക്താക്കളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ടെലിവിഷന്‍ സംപ്രേഷണ ശൃംഖലകള്‍ കേന്ദ്രസര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നേരത്തെയുള്ള കരടു ബില്ലില്‍ പറഞ്ഞിരുന്നത് എന്നാല്‍ നിശ്ചിത ഉപയോക്താക്കളാകുന്ന മുറക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ നല്‍കണമെന്നും നിയമം വ്യക്തമാക്കുന്നു. സംപ്രേഷണ സേവന നിയന്ത്രണ ബില്ലിന്റെ പുതിയ കരടു രൂപം നിയമങ്ങള്‍ വിപുലപ്പെടുന്നതിനൊപ്പം നിയന്ത്രണങ്ങളും ഉയര്‍ത്തുമെന്ന് വിദഗ്ദര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."