HOME
DETAILS

ഗൂഗിള്‍ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് മേഖലയില്‍ നിയമവിരുദ്ധ ആധിപത്യം സ്ഥാപിക്കുന്നു, യു.എസ്.കോടതി

  
August 07, 2024 | 3:27 PM

Google Unlawfully Dominating Internet Search US Court

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് മേഖലയില്‍ നിയമവിരുദ്ധമായി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി യു.എസ് കോടതി അറിയിച്ചു. ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് മേഖലയിലെ മത്സരം കുറയ്ക്കാനും നവീകരണം വരുന്നത് തടയാനും കമ്പനി ശ്രമിച്ചതായി കോടതി പറഞ്ഞു. ഗൂഗിള്‍ കുത്തക നിലനിര്‍ത്തുന്നതിനായി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് അമിത് മേത്ത പറഞ്ഞു.

പരസ്യദാതാക്കളില്‍ നിന്ന് ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാനായി ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ഉപയോഗിച്ച് കൃത്രിമമായ ശ്രമം നടത്തി. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഡിഫോള്‍ട്ട് ഓപ്ഷനായി ഡിവൈസുകളില്‍ ലഭ്യമാക്കാന്‍ പ്രതിവര്‍ഷം ചെലവഴിക്കുന്ന തുക ഗൂഗിള്‍ അതിന്റെ കുത്തക നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഘടകമാണ്.

2021ല്‍ പുതിയ മൊബൈല്‍ ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ഉപയോഗിക്കുന്നതിന് 2600 കോടി ഡോളര്‍ (2.18 ലക്ഷം കോടി രൂപ) കമ്പനി ചെലവാക്കിയിട്ടുണ്ട്. ഐഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഡിഫോള്‍ട്ട് ആക്കുന്നതിനായി 2022 ല്‍ മാത്രം ഏകദേശം 20 ബില്യണ്‍ ഡോളറാണ് ആപ്പിളിന് ഗൂഗിള്‍ നല്‍കിയിട്ടുള്ളത്. ഗൂഗിളിന്റെ ഡിഫോള്‍ട്ട് സെര്‍ച്ച് കരാറുകളില്‍ കോടതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍,  മൈക്രോസോഫ്റ്റിന് അത് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൂഗിളിന് മേലുള്ള ഈ നിയന്ത്രണങ്ങള്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറില്‍ വ്യാപകമായി ഉപയോഗിക്കുന്ന ബിംഗിനും കൂടുതല്‍ അവസരങ്ങള്‍ തുറക്കും.

ഡിവൈസുകളിലുള്ള സെര്‍ച്ചിംഗ് സേവനങ്ങളില്‍ 89.2 ശതമാനം വിപണി വിഹിതവും ഗൂഗിളിനാണുള്ളത്, മൊബൈല്‍ ഫോണുകളിലെ സെര്‍ച്ചിംഗ് സേവനങ്ങളില്‍ 94.9 ശതമാനം വിപണി വിഹിതവും ഗൂഗിളാണ് സ്വന്തമാക്കിയിരിക്കുന്നത്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയിലെ ജനപ്രീതിയാണ് ഓണ്‍ലൈനില്‍ കാര്യങ്ങള്‍ തിരയുന്നതിന് ഗൂഗിളിനെ പ്രാപ്തമാക്കുന്നതെന്നും കമ്പനിയുടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ആവശ്യപ്പെടുന്നു. ദിനംുപ്രതി 850 കോടിയിലേറെ കാര്യങ്ങളാണ് ആളുകള്‍ ഗൂഗിളില്‍ തിരയുന്നത്. ഡിസ്ട്രിക്ട് കോടതി വിധിക്കെതിരെ കമ്പനി അപ്പില്‍ പോകാനുള്ള സാധ്യതയേറെയാണ്.

A US court has ruled that Google has been unlawfully dominating the internet search market, leveraging its market position to stifle competition. This ruling comes as part of ongoing antitrust investigations into the company's practices, which critics claim harm consumers and competitors by restricting access to fair and open search engine options.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  20 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  20 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  20 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  20 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  21 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  21 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  21 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  21 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  21 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  21 days ago