HOME
DETAILS

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും

  
August 08, 2024 | 2:38 AM

Nobel laureate Yunus will head Bangladeshs interim government today

ധാക്ക: ജനകീയ പ്രക്ഷോഭവും പ്രധാനമന്ത്രി രാജിവച്ച് നാടുവിട്ടതുമൂലവും അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ബംഗ്ലാദേശിൽ നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും. 15 അംഗ ഉപദേശകസമിതിയാകും വൈകിട്ട് സത്യപ്രതിജ്ഞ ചൊല്ലുകയെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിനെത്തുടർന്ന് ഇടക്കാലഭരണത്തിന്റെ ചുമതലയുള്ള സൈനികമേധാവി ജനറൽ വഖാറുസ്സമാൻ പറഞ്ഞു.

ഫ്രഞ്ച് സന്ദർശനത്തിലായിരുന്ന യൂനുസ് നാട്ടിലേക്ക് തിരിച്ചു. 84 കാരനായ യൂനുസിനെ കഴിഞ്ഞദിവസം പ്രസിഡന്റ് ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. 

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നൽ അബേദിൻ ആണ് ഇടക്കാല സർക്കാരിന്റെ തലവനെ തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദ്യാർഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ, രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, വ്യവസായികൾ എന്നിവർ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. 

ഇടക്കാല സർക്കാരിനെ നയിക്കാൻ തയ്യാറാണെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചു. പ്രക്ഷോഭകർ അർപ്പിച്ച വിശ്വാസത്തിലൂടെ താൻ ആദരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത് പ്രധാനപ്പെട്ട ഒരു ചുവടാണെന്ന് പറഞ്ഞ മുഹമ്മദ് യൂനുസ്, ഇടക്കാല സർക്കാർ ഒരു തുടക്കം മാത്രമാണ് എന്നും അറിയിച്ചു. രാജ്യത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കണമെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനിൽക്കുന്ന സമാധാനം രാജ്യത്ത് കൈവരികയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  16 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  17 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  17 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  17 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  17 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  17 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  18 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  18 hours ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  18 hours ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  18 hours ago