ശൈഖ് മുഹമ്മദ് 2 ബില്യണ്‍ ദിര്‍ഹമിന്റെ ഭവന ആനുകൂല്യങ്ങള്‍ അനുവദിച്ചു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗം ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ 2 ബില്യണ്‍ ദിര്‍ഹം ഭവന ആനുകൂല്യങ്ങള്‍ക്ക് അംഗീകാരം നല്‍കി. എല്ലാ പൗരന്മാര്‍ക്കും മാന്യമായ ജീവിതവും അനുയോജ്യമായ ഭവനവും പ്രദാനം ചെയ്യാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി 2,618 ഭവന അനുമതികളാണ് നല്‍കിയത്.
ഈ വര്‍ഷം ആദ്യം അബൂദബി എമിറേറ്റിലുടനീളം 1,502 പൗരന്മാര്‍ക്ക് 2.18 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള ഭവന ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
അബൂദബിയിലെ ഹൗസിംഗ് ബെനിഫിറ്റ് പാക്കേജില്‍ ഭവന വായ്പകള്‍, റെഡി ബില്‍റ്റ് ഹൗസുകള്‍, റെസിഡന്‍ഷ്യല്‍ ലാന്‍ഡ് ഗ്രാന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 1,407 പൗരന്മാരെ സഹായിക്കാനുള്ള ഈ ഭവന പദ്ധതിക്ക് മൊത്തം 2.082 ബില്യണ്‍ ദിര്‍ഹമിന്റെ മൂല്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."