HOME
DETAILS

ബെംഗളൂരുവിന് മെട്രോ പദവിയില്ല, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രം

ADVERTISEMENT
  
Web Desk
August 08 2024 | 13:08 PM

Centre Rejects Metro Status for Bengaluru Turns Down State Governments Request

ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരുവിന് മെട്രോ നഗര പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ദ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടായിട്ടും ബെംഗളൂരുവിന്റെ മെട്രോ പദവി അനിശ്ചിതത്തിലായതിന് കാരണങ്ങള്‍ നിരവധിയാണെന്ന് ചൗധരി വിശദീകരിക്കുന്നു. 1962ലെ ആദായനികുതി ചട്ടങ്ങളിലെ റൂള്‍എ അനുസരിച്ച് മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങള്‍ക്ക് മാത്രമാണ് മെട്രോ നഗര പദവി നല്‍കിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കുന്നു.

മെട്രോ നഗരങ്ങളില്‍ സെക്ഷന്‍  (10 13A) അനുസരിച്ച് ശമ്പളത്തിന്റെ 50 ശതമാനം എച്ച്.ആര്‍.എ ഇളവിന് അര്‍ഹതയുണ്ട്, എന്നാല്‍ ബെംഗളൂരുവിലിത് 40 ശതമാനമാണ്. ഇത് താമസക്കാരുടെ നികുതി വിധേയ വരുമാനത്തെ വലിയ രീതിയില്‍ ബാധിക്കുന്നതാണ് മെട്രോ പദവിക്കായി ബംഗളൂരു നിവാസികള്‍ ആവശ്യമുന്നയിക്കുന്നതിന്റെ പ്രധാന കാരണം. ഇക്കാാരണങ്ങള്‍ കൊണ്ട് മാത്രം ബെംഗളൂരുവിന് മെട്രോ പദവി നല്‍കിയാല്‍ മറ്റ് നഗരങ്ങളില്‍ നിന്നും സമാന ആവശ്യമുയരുമെന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്.

ബെംഗളൂരുവിന് മെട്രോ പദവി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി എം.പി തേജസ്വി സൂര്യ ധനമന്ത്രി നിര്‍മല സീതാരാമന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇടത്തരക്കാരുടെ ശമ്പളത്തിന്റെ കൂടിയ പങ്ക് നികുതിയായി പോകുന്നത് ഒഴിവാക്കാനായി ബെംഗളൂരുവിന് മെട്രോ പദവി നല്‍കുന്നത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഐ.ടി കയറ്റുമതിയുടെ 40 ശതമാനവും ഉള്‍ക്കൊള്ളുന്ന ബെംഗളൂരുവിന് മെട്രോ പദവി നല്‍കണമെന്ന് നിരവധി വ്യവസായികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 "The central government has rejected Karnataka's request to grant metro status to Bengaluru, dealing a blow to the state's urban development plans. Get the latest updates on this decision and its implications for the city."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  4 days ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  4 days ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  4 days ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  4 days ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  4 days ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  4 days ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  4 days ago