HOME
DETAILS

'കേരളം എന്നും എനിക്കൊപ്പം നിന്നിട്ടുണ്ട്, അവരുടെ സ്‌നേഹത്തിന് പകരമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ വയനാട്ടിലേക്ക് വരുന്നു' ഡോ.കഫീല്‍ ഖാന്‍

  
Web Desk
August 09, 2024 | 9:44 AM

Dr Kafeel Khan Offers Support to Wayanad Flood Victims Amid Crisis

ന്യൂഡല്‍ഹി: വയനാട്ടിന്റെ സങ്കടങ്ങളില്‍ താങ്ങാവാന്‍ ഡോ.കഫീല്‍ഖാന്‍. വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താന്‍ അങ്ങോട്ട് വരികയാണെന്നും അദ്ദേഹം എക്‌സില്‍ അറിയിച്ചു. കേരളം തന്നെ ഒത്തിരി സ്‌നേഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം വയനാട്ടിലേക്ക് വരാനുള്ള ആഗ്രഹം പങ്കുവെക്കുന്നത്.  

കുട്ടികളുടെ ഡോക്ടറായ കഫീല്‍ ഖാനെ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ മലയാളികളടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതനായപ്പോള്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ നൂറ്റാണ്ടിലെ വലിയ ദുരന്തമാണ് .ഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ചു, നൂറുകണക്കിന് പേരെ കാണാതായി, നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരങ്ങള്‍ ക്യാംപിലാണ് താമസിക്കുന്നത്. സര്‍ക്കാറും സൈന്യവും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ശിശുരോഗ വിദഗ്ധനെന്ന നിലയില്‍ അവിടെയുള്ള കുട്ടികളെ സേവിക്കാന്‍ ഞാന്‍ ഉടന്‍ കേരളത്തിലേക്ക് പോകും. കേരളത്തില്‍നിന്ന് എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന് അല്‍പമെങ്കിലും തിരിച്ചുകൊടുക്കണം...' അദ്ദേഹം പറഞ്ഞു.

2017ല്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 60ലേറെ കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തിയതോടെയാണ് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാറിന്റെ കണ്ണിലെ കരടായത്. അടിയന്തര ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ചാണ് അദ്ദേഹം അന്ന് ഒരുപാട് കുരുന്നുകളെ രക്ഷിച്ചത്. സംഭവത്തില്‍ ഒമ്പത് ഡോക്ടര്‍മാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരില്‍ നടപടി നേരിട്ടിരുന്നു. എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തു.

2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് പുനരന്വേഷണം ആരംഭിച്ചു. കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ വീണ്ടും തടവിലിട്ടു. മാസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  6 days ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  6 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  7 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  7 days ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  7 days ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  7 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  7 days ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  7 days ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  7 days ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  7 days ago