HOME
DETAILS

വീണ്ടും ശക്തമായ മഴയെത്തുന്നു; നാളെ മുതൽ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

ADVERTISEMENT
  
August 10 2024 | 02:08 AM

kerala rain alert from august 10 to 13 weather update

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. എന്നാൽ അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടായേക്കാം.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ചയ്ക്ക് പുറമെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളിൽ വീതം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. 

തിങ്കളാഴ്ച മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. മണിക്കൂറിൽ 30-40 km വരെ (പരമാവധി 50 kmph വരെ) വേഗതയിൽ കാറ്റും ഉണ്ടാകും. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഭിന്ന ലൈംഗികത: വിവാദ പാഠം പിന്‍വലിച്ചു

National
  •  4 days ago
No Image

ഇടഞ്ഞു തന്നെ അൻവർ; ‘പരസ്യമായി പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല

Kerala
  •  4 days ago
No Image

യുഎഇയിലെ ബറാഖ ആണവോർജ്ജനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

uae
  •  4 days ago
No Image

യുഎഇ വിസ പൊതുമാപ്പ്: അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് കമ്പനികൾക്ക് അപേക്ഷിക്കാം

uae
  •  4 days ago
No Image

പൊലിസ് അതിക്രമങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  4 days ago
No Image

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  4 days ago
No Image

ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില്‍ ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു

National
  •  4 days ago
No Image

യുഎഇ ദേശീയ വാക്സിനേഷൻ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും

uae
  •  4 days ago
No Image

ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി പുതിയ സി.ഇ.ഒമാർ

uae
  •  4 days ago
No Image

ഇന്ത്യയുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നു, തിങ്കളാഴ്ച റിയാദിൽ ചർച്ച

Saudi-arabia
  •  4 days ago