ഷിരൂര്‍ ദൗത്യം: നേവിയുടെ തിരച്ചിലില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി, അര്‍ജ്ജുന്റെ ലോറിയുടേതെന്ന് സംശയം, നിഷേധിച്ച് ലോറി ഉടമ മനാഫ്
ഷിരൂര്‍: ഗംഗാവാലി പുഴയില്‍ അര്ജ്ജുന് ഉള്പെടെയുള്ളവര്ക്കായുള്ള തിരച്ചിലിനിടെ വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി. നേവിയുടെ തിരിച്ചിലിലാണ് ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്. അര്‍ജ്ജുന്റെ ലോറിയുടേതെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും നിഷേധിച്ച് ഉടമ മനാഫ് രംഗത്തെത്തി. കണ്ടെത്തിയ ലോഹഭാഗം തന്റെ ലോറിയുടേതല്ലെന്നാണ് മനാഫ് പറയുന്നത്. ടാങ്കര്‍ ലോറിയുടേതാവാനാണ് സാധ്യതയെന്നും മനാഫ് ചൂണ്ടിക്കാട്ടുന്നു. തിരച്ചിലില്‍ അര്‍ജ്ജുന്റെ ലോറിയുടെ കയര്‍ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലും ലോഹഭാഗം കണ്ടെത്തിയിരുന്നു. അതും അര്‍ജ്ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കണ്ടെയ്നറിലെ ലോക്ക് ആയിരുന്നു ഇത്.
ഇന്നലെ ഈശ്വര്‍ മാല്‍പെ ഒരു മണിക്കൂര്‍ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കള്‍ പുഴക്കടിയില്‍ നിന്ന് വീണ്ടെടുത്തിരുന്നു.
അര്ജുന് സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തില്‍പെട്ട ടാങ്കറിലെ രണ്ട് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കരയില്‍ നിന്ന് 100 അടി അകലെ 35 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ജാക്കി കണ്ടെത്തിയത്.ജാക്കി അര്ജുന് ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് തന്നെയാണ് ഇന്നലെ സ്ഥിരീകരിച്ചത്.
In the ongoing search operation in the Gangavali River, metal fragments have been discovered by the Navy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."