പത്താം ക്ലാസുണ്ടോ? കേന്ദ്ര പൊലിസില്‍ കോണ്‍സ്റ്റബിളാവാം; 81,100 രൂപ ശമ്പളം; ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് വിജ്ഞാപനമെത്തി
കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഇപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 128 ഒഴിവുകള്‍. പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ നേരിട്ടുള്ള നിയമനം. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം.
ആകെ 128 ഒഴിവുകള്‍.
ഹെഡ് കോണ്‍സ്റ്റബിള്‍ = 09
കോണ്‍സ്റ്റബിള്‍ = 119
പ്രായപരിധി
ഹെഡ് കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 27 വരെ.
കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25 വരെ.
സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
യോഗ്യത
ഹെഡ് കോണ്‍സ്റ്റബിള്‍
പ്ലസ് ടു പാസായിരിക്കണം.
പാര വെറ്റിനെറി കോഴ്‌സ് പാസായിരിക്കണം OR വെറ്ററിനറിയായി ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്.
കോണ്‍സ്റ്റബിള്‍
പത്താം ക്ലാസ് OR തത്തുല്യം.
ശമ്പളം
21,700 രൂപ മുതല്‍ 81,100 രൂപ വരെ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഫീസടക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
itbp constable recruitment sslc can apply salary upto 81100 apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."