കുട്ടികള്‍ ദേഷ്യക്കാരാണോ? ഇവരുടെ ദേഷ്യം കുറയ്ക്കാന്‍ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്തു നോക്കൂ, ദേഷ്യം മാറ്റിയെടുക്കാം
നമ്മുടെ വീട്ടില്‍ രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ സ്വഭാവ രീതിയും വ്യത്യസ്തമായിരിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. ചില കുട്ടികള്‍ നല്ല വികൃതിയായിരിക്കും. ചില കുട്ടികളോ പാവം കുട്ടിയായിരിക്കും.
ചിലര്‍ക്ക് ഭയങ്കര ദേഷ്യമായിരിക്കും. ഇങ്ങനെ പലരീതിയിലും സ്വഭാവത്തിലുമൊക്കെ വ്യത്യാസം കണ്ടുവരുന്നു. എന്തുകൊണ്ടാണ് ചില കുട്ടികള്‍ക്ക് അമിത ദേഷ്യം ഉണ്ടാവുന്നത്? ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്നു നോക്കാം.
കുട്ടികള്‍ മാതാപിതാക്കളെ കണ്ടു തന്നെയാണ് പഠിക്കുന്നത്. അതിനാല്‍ ആദ്യം നമ്മുടെ ദേഷ്യം കുറയ്ക്കുക തന്നെ വേണം. എന്നിട്ട് കുട്ടികളോട് നല്ല രീതിയില്‍ പെരുമാറുകയും വേണം. അപ്പോള്‍ അവരും അതുപോലെ മാറുന്നതാണ്.
മാതാപിതാക്കള്‍ കുട്ടികളുടെ വികാരങ്ങള്‍ തിരിച്ചറിയാനും അവരെ മനസിലാക്കാനും സഹായിക്കുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. അതിനൊപ്പം തന്നെ ദേഷ്യം പ്രകടിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ആരോഗ്യകരമായ വഴികളും നമ്മള് അവരെ പഠിപ്പിച്ചുകൊടുക്കണം.
നിങ്ങളുടെ കുട്ടിക്ക് നിങ്ങളോട് കൃത്യമായ ആശയവിനിമയ ശീലം ഉണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും അത് വേണം. ആ ശീലം അവരില്‍ വളര്‍ത്തിയെടുക്കണം. അവരുടെ പ്രശ്നങ്ങള്‍ നിങ്ങളോട് തുറന്നു പറയാന്‍ പ്രോല്‍സാഹിപ്പിക്കുകയും നിങ്ങള്‍ അത് ക്ഷമയോടെ കേള്‍ക്കുകയും വേണം. ഇതും അവരുടെ ദേഷ്യം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
വീട്ടിനുള്ളിലാണെങ്കില്‍ പോലും കുട്ടികള്‍ക്ക് കൃത്യമായും വ്യക്തമായും നിയമങ്ങളും മാതൃകാപരമായ ശിക്ഷ രീതികളും നല്‍കണം.കാരണം ഇത് കുട്ടികളിലെ ദേഷ്യവും പൊട്ടിത്തെറിക്കുന്ന സ്വഭാവവും ഒക്കെ നിയന്ത്രിക്കാന്‍ അവരെ സഹായിക്കുന്നതാണ്.
അനുകമ്പയോടെ, സ്നേഹത്തോടെ കുട്ടികളോട് പെരുമാറുന്നതും കുട്ടികളുടെ ദേഷ്യം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. മാത്രമല്ല അവര്‍ പറയുന്ന കാര്യങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരുടെ ഭാഗത്തു നിന്ന് നിങ്ങള്‍ ചിന്തിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."