HOME
DETAILS

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ പ്രൗഢമായ ആര്‍ക്കിടെക്ച്ചറല്‍ ഹെറിട്ടേജിന് ആദരവുമായി ഗൂഗിള്‍

  
Web Desk
August 15, 2024 | 12:20 PM

Honoring Indias Architectural Heritage on Independence Day

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ഡൂഡിള്‍ ചെയ്യുന്ന പതിവ് ഗൂഗിള്‍ ഇത്തവണയും തെറ്റിച്ചില്ല. ഇന്ത്യയുടെ  78ാം സ്വാതന്ത്ര്യദിനത്തില്‍ പ്രൗഢമായ ആര്‍ക്കിടെക്ച്ചറല്‍ ഹെറിട്ടേജിന് ആദരവുമായി ഗൂഗിള്‍ ഡൂഡിള്‍. വിവിധ ഹെറിട്ടേജ് മാതൃകകള്‍ ആലേഖനം ചെയ്തുള്ള ഗൂഗിള്‍ ഡൂഡിളാണ് ഈ സ്വതന്ത്ര്യദിനത്തിന് ഗൂഗിള്‍ അവതരിപ്പിച്ചത്. 

ഇന്ത്യന്‍ ആര്‍ക്കിടെക്ച്ചറല്‍ ഹെറിട്ടേജിനെ ആകര്‍ഷകമായ രീതിയില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഫ്രീലാന്‍ഡ് ആര്‍ട്ട് ഡയറക്ടറും ചിത്രകാരനുമായ വരിന്ദ്ര ജാവെരിയാണ് ഇത്തവണ ഡൂഡിള്‍ തയ്യാറാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശൈലികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ ആര്‍ക്കിടെക്ച്ചറുകളുടെ മൊണ്ടാഷാണ് ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രൗഢമായ സാംസ്‌കാരിക ചരിത്രം അടയാളപ്പെടുത്തുന്ന പുരാതന ക്ഷേത്രങ്ങളുടെയും ചരിത്രപരമായ കോട്ടകളുടെയും പരമ്പരാഗത വീടുകളുടെയും ആവിഷ്‌കാരം ഈ മൊണ്ടാഷില്‍ കാണാം.

ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ ചരിത്രമാണ്  2023ലെ സ്വാതന്ത്ര്യദിന ഡൂഡിളിലൂടെ ഗൂഗിള്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൈത്തറി രീതികളായിരുന്നു ഡൂഡിളില്‍ ഉണ്ടായിരുന്നത്. 

On India's 78th Independence Day, we celebrate the country's rich architectural heritage, from ancient monuments to modern marvels, that showcase its cultural diversity and historical significance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  14 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  14 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  14 days ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  14 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  14 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  14 days ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  14 days ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  14 days ago