പ്രതികൂല കാലാവസ്ഥ, നശിച്ചത് ഏഴ് കോടിയോളം ഹെക്ടറിലെ കൃഷി
വേള്‍ഡ് ഇക്കണോമിക് ഫോറം (WEF) റിപ്പോര്‍ട്ട് പ്രകാരം 2015 നും 2021 നും ഇടയില്‍ കനത്ത മഴ മൂലം 33.9 ദശലക്ഷം ഹെക്ടര്‍ വിളകള്‍ നശിച്ചതായി പറയുന്നു. അതേസമയം 35 ദശലക്ഷം ഹെക്ടര്‍ കൃഷിയാണ് വരള്‍ച്ച കാരണം ഇല്ലാതായത്. അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേയും സമൂഹത്തിലെ എല്ലാ മേഖലകളെയും ബാധിക്കുന്നതാണ്
ഇന്ത്യയുടെ ജി.ഡി.പിയുടെ 15 ശതമാനവും സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയെ ഇത് നേരിട്ട് ബാധിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. കൂടാതെ ഗ്രാമങ്ങളിലെ 70 ശതമാനം കുടുംബങ്ങളും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയുടെ വികസനത്തിന് തടസം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രാധാന കാരണങ്ങള്‍ ശക്തമായ ഉഷ്ണ തരംഗങ്ങള്‍, വെള്ളപ്പൊക്കം, ഭൂകമ്പങ്ങള്‍ തുടങ്ങിയ പ്രകൃതി വിനാശങ്ങളാണ്. 2021 ല്‍ കാര്‍ഷിക മേഖല അടക്കം വിവിധ മേഖലകളിലായി പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം 159 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രാജ്യത്തുണ്ടായത്.
2030 ഓടെ ഇന്ത്യയില്‍ ഉഷ്ണ തരംഗം മൂലം ജോലി സമയത്തില്‍ 5.8 ശതമാനം ഇടിവ് സംഭവിക്കുമെന്ന് കണക്കാക്കുകള്‍ വ്യക്തമാക്കുന്നു. വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതിനുളള വര്‍ധിക്കുന്ന ചെലവുകള്‍ കര്‍ഷകരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
Severe weather conditions have ravaged crops on approximately 70 lakh hectares of land, resulting in significant agricultural losses. This devastating impact of weather on farming highlights the vulnerability of crops to climate change and extreme weather events.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."