HOME
DETAILS

പിണറായി കേരളം ഭരിക്കുന്നത് ഇരുമ്പു മറക്കുള്ളിലിരുന്ന്: പി.പി തങ്കച്ചന്‍

  
backup
August 30, 2016 | 11:12 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


മലപ്പുറം: ഇരുമ്പു മറക്കുള്ളിലിരുന്നാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്രയേറെ ജനങ്ങളുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
രണ്ടര മാസം കൊണ്ട്  60 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇത് തടയുന്നതിലോ പ്രതികളെ പിടികൂടുന്നതിലോ പൊലിസും അഭ്യന്തരവകുപ്പും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. സി.പി.എം അക്രമരാഷ്ട്രീയം നടത്തുമ്പോള്‍ ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയമാണ് ഉപയോഗിക്കുന്നത്. ദലിത്‌സമൂഹത്തിന് പുല്ലുവില കല്‍പിച്ചാണ് കേന്ദ്ര സംസ്ഥാന  സര്‍ക്കാറുകള്‍ മുന്നോട്ട് പോകുന്നത്. ഭരണത്തിലേറിയ അന്നു മുതല്‍ അകാരണ സ്ഥലം മാറ്റം തുടരുകയാണ്. പൊതുവിതരണ മേഖല ആകെ സ്തംഭിച്ചു. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് എണ്ണൂറോളം നന്മാ സ്റ്റോറുകളാണ് ഈ അടുത്തകാലത്തായി പൂട്ടിയത്. ലാഭം നേടാനല്ല ഇത്തരം സംരംഭങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയതെന്ന് അറിയാത്ത ഭാവം നടിച്ചാണ് ഇത് ചെയ്തത്. മുല്ലപെരിയാര്‍ വിഷയത്തില്‍ പിണറായി കാണിക്കുന്ന അലംഭാവത്തിന് വലിയ വിലനല്‍കേണ്ടി വരും. പുതിയ നികുതി നിയമം നടപ്പിലായതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തിയതും സാധാരണക്കാര്‍ക്കു കനത്ത തിരിച്ചടിയായി.  കെ.എം മാണി യു.ഡി.എഫ് വിട്ടു പോയിട്ടും മുന്നണിയില്‍ യാതൊരു വിധ കോട്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ അധ്യക്ഷനായി. ഘടകകക്ഷി നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, ഇ മുഹമ്മദ് കുഞ്ഞി, ബിജു, അബ്രഹാം പി മാത്യു, വാസു കാരയില്‍, വെന്നിയൂര്‍ മുഹമ്മദ് കുട്ടി, അഡ്വ. യു.എ ലത്തീഫ്, സി.പി ബാവഹാജി, എന്‍ സൂപ്പി, എ.പി ഉണ്ണികൃഷ്ണന്‍, സലീം കുരുവമ്പലം, വി.വി പ്രകാശ്, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, സി മമ്മൂട്ടി, അഡ്വ. എം ഉമ്മര്‍, പി ഉബൈദുല്ല, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, വി.എ കരീം, അഷ്‌റഫ് കോക്കൂര്‍, എം.കെ ബാവ, പി സൈതലവി മാസ്റ്റര്‍, എം.എ ഖാദര്‍ എന്നിവര്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  2 hours ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  2 hours ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

International
  •  2 hours ago
No Image

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  2 hours ago
No Image

അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി

uae
  •  2 hours ago
No Image

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

Kerala
  •  2 hours ago
No Image

'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി: ചെങ്ങന്നൂർ സ്വദേശിക്ക് 20,50,800 ലക്ഷം രൂപ നഷ്ടമായി; പ്രധാന പ്രതികളിൽ ഒരാൾ മൈസൂരിൽ അറസ്റ്റിൽ

crime
  •  3 hours ago
No Image

വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം; ഷാർജ എയർപോർട്ട് യാത്രക്കാർക്ക് ഇനി വീട്ടിലിരുന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  3 hours ago
No Image

11 പന്തിൽ അർദ്ധസെഞ്ച്വറി; റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതു താരോദയം

Cricket
  •  3 hours ago