HOME
DETAILS
MAL
യുപിഐ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ച് ഫോണ്‍ പേ
August 22 2024 | 13:08 PM
യുപിഐ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ച് ഫോണ്‍ പേ. സ്വന്തം ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക്, ഈ ക്രെഡിറ്റ് ലൈനുകളെ ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിക്കാനും തടസ്സമില്ലാതെ മെര്‍ച്ചന്റ് പേയ്മെന്റുകള്‍ നടത്താനും സാധിക്കുമെന്ന് ഫോണ്‍ പേ അറിയിച്ചു.
'ഈ ഫീച്ചര്‍ ദശലക്ഷക്കണക്കിന് വ്യാപാരികളില്‍ നിന്ന് എളുപ്പത്തില്‍ പര്‍ച്ചെയ്സുകള്‍ നടത്താനും പ്രതിമാസ ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഹ്രസ്വകാല ക്രെഡിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു,' ഫോണ്‍പേ വ്യക്തമാക്കി.
അടുത്തിടെ യുപിഐയുടെ വ്യാപ്തി വിപുലീകരിച്ച് പ്രീഅപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിന് പിന്നാലെയാണ് ഫോണ്‍പേ പുതിയ സേവനം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."