തിരക്കോ-തിരക്ക്, കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 28 വരെ നീട്ടി
തിരുവനന്തപുരം: കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് സെപ്റ്റംബര്‍ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് തീരുമാനം. 06041 മംഗളൂരു ജംഗ്ഷന്‍-കൊച്ചുവേളി സ്‌പെഷല്‍ ട്രെയിന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തും.
മടക്ക ട്രെയിന്‍ (06042) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.40നു കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7ന് മംഗളുരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് തുടങ്ങിയ സ്‌റ്റേഷനുകളില്‍ ട്രെയിനിന് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
The Thiruvananthapuram-Mangalore special train has been extended until September 28, providing passengers with continued convenience and flexibility. This update is part of the railway's efforts to accommodate travel demands and ensure smooth services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."