HOME
DETAILS

കൊടും വേനലിൽ കുളിരായി ജി.ഡി.ആർ.എഫ്.എ-  'ഫ്രിഡ്ജ് അൽ ഫരീജ്' സംരംഭം 8,000 തൊഴിലാളികൾക്ക് ഉപകാരപ്പെടും

  
August 24 2024 | 04:08 AM

GDRFA keeps cool in hot summer

ദുബൈ: കൊടും വേനലിൽ  തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ.ഡി) 'ഫ്രിഡ്ജ് അൽ ഫരീജ്' സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭം, മുബൈയിലെ വിവിധ നിർമാണ സ്ഥലങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലാളികൾക്ക് ശീതള പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഇതിനകം ഏകദേശം 8,000 തൊഴിലാളികൾക്ക് ഈ സംരംഭം പ്രയോജനപ്പെട്ടതായി ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു. തൊഴിൽ-ജീവിത നിലവാരം മെച്ചപ്പെടുത്താനും അതു വഴി തൊഴിലാളികളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കാനുമുള്ള ജി.ഡി.ആർ.എഫ്.എയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താനും തൊഴിലാളി സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെ മാനിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണയും പരിചരണവും നൽകാനും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ജി.ഡി.ആർ.എഫ്.എ ദുബൈയുടെ സമർപ്പണത്തെ പ്രകടമാക്കുന്നതാണിതെന്ന് അസിസ്റ്റന്റ് ഡയരക്ടറും ദുബൈ തൊഴിൽ കാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.

തൊഴിൽ മേഖലയുടെ വികസനവും തൊഴിലാളികൾക്കുള്ള പിന്തുണയും ജോലിയുടെ ഗുണനിലവാരത്തെയും ഉൽപാദന ക്ഷമതയെയും നേരിട്ട് ബാധിക്കും. ഇത് ദുബൈയെ വിവിധ മേഖലകളിൽ പ്രധാന ആഗോള നഗരമാക്കി മാറ്റുന്നതിന് സഹായകമാകുമെന്നും ദേശീയ ലക്ഷ്യങ്ങളിൽ വലിയ സംഭാവന നൽകുമെന്നും മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സആബി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago