HOME
DETAILS

മസ്കത്ത് പൂരം കൊട്ടിക്കലാശിച്ചു

  
Web Desk
August 28, 2024 | 10:59 AM

  Muscat Puram ended

മസ്കത്ത് :മസ്കത്ത്  പഞ്ചവാദ്യസംഘത്തിന്റെ ഇരുപതാം വാർഷികാഘോഷം  മസ്കത്ത് പൂരം അൽ ഫലജ് ഹോട്ടലിൽ നടന്നു. പരിപാടി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു, രാകേഷ് കമ്മത്ത് അവതരിപ്പിച്ച സോപാന സംഗീതത്തോടെ ഭദ്രദീപം തെളിയിച്ചു . മുവാത്തി സാലിം സൈദ് അൽ മുവാത്തി (ഡയറക്ടർ ജനറൽ മ്യുസിയം), ഡ്രമ്മർ ശിവമണി, സാമൂഹ്യ ക്ഷേമ പ്രവർത്തകൻ സന്തോഷ് ഗീവർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. മസ്കറ്റ് പഞ്ചവാദ്യസംഘം ഗുരു തിച്ചൂർ സുരേന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ കലാകാരന്മാരുടെ കൂട്ടായ്മയായ മസ്കത്ത്  പഞ്ചവാദ്യസംഘത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു കോ ഓഡിനേറ്റർ മനോഹരൻ ഗുരുവായൂർ കലാകൂട്ടായ്മയുടെ തുടക്കം മുതൽ വിശദീകരിച്ചു. രതീഷ് പട്ടിയത്ത് സ്വാഗത പ്രസംഗവും വാസുദേവൻ തളിയറ നന്ദിയും  പറഞ്ഞു.

WhatsApp Image 2024-08-28 at 16.24.25.jpeg

പ്രശസ്ത പഞ്ചവാദ്യ കലാകാരൻ ആയ കുട്ടാനെല്ലൂർ രാജൻ മാരാർ കൊടിയേററം നടത്തി തുടർന്ന് നാട്ടിൽ നിന്നും എത്തിയ കലാകാരന്മാരും മസ്കത്ത്  പഞ്ചവാദ്യ സംഘാംഗങ്ങളും ചേർന്ന് കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ് ,പഞ്ചവാദ്യവും നടന്നു. ശിവമണി അവതരിപ്പിച്ച ഉപകരണ സംഗീതം ഏറെ ഹൃദ്യമായി . ചൊവ്വല്ലൂർ മോഹന വാര്യരും പനങ്ങാട്ടിരി മോഹനനും പ്രമാണിമാരായി അവതരിപ്പിച്ച പഞ്ചാരിമേളം ഏവരെയും നാട്ടിലെ പൂരപ്പറമ്പിലേക്കെത്തിച്ചു.

WhatsApp Image 2024-08-28 at 16.24.26.jpeg

പൂരത്തിന്റെ പ്രധാന ആകർഷണമായി നടന്ന ഘോഷയാത്രയിൽ മാമാങ്കകുതിരയും, കാള, തെയ്യം, തിറ, കരിങ്കാളി, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ , ഒമാനി കലാകാരൻമാർ അവതരിപ്പിച്ച ഒമാനി പൈതൃക ഡാൻസ് തുടങ്ങി വിവിധ കലാരൂപങ്ങൾ  ഏവരുടെയും മനം കവരുന്നതായിരുന്നു. തുടർന്ന് നടന്ന ഡിജിറ്റൽ വെടിക്കെട്ടോടുകൂടി മസ്കറ്റ് പൂരം പര്യവസാനിച്ചു. രവി പാലിശ്ശേരി , ചന്തു മിറോഷ് , ജയരാജ് മുങ്ങത്ത് , രാജേഷ് കായംകുളം , സതീഷ്‌കുമാർ, സുരേഷ് ഹരിപ്പാട്, വിജി സുരേന്ദ്രൻ, അനിത രാജൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  a day ago
No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  a day ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  a day ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  a day ago
No Image

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ വ്യാപക കാമ്പയിൻ

uae
  •  a day ago
No Image

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍

Kerala
  •  a day ago
No Image

കാസര്‍കോഡ് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Kerala
  •  a day ago
No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  a day ago
No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  a day ago