HOME
DETAILS

മാംഗോ ഹൈപ്പര്‍ ആഫ്രോ-ഏഷ്യന്‍ സോക്കര്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 30 , 31 തിയ്യതികളില്‍ 

  
August 29, 2024 | 9:09 AM

Mango Hyper Afro-Asian Soccer Tournament on August 30 and 31

കുവൈത്തില്‍ ഫുട്ബോള്‍ ആവേശം നിറക്കാന്‍ മാംഗോ ഹൈപ്പര്‍ ആഫ്രോ-ഏഷ്യന്‍ സോക്കര്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നു. ഫഹാഹീൽ  സൂക്ക് സബയിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത്  ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ രണ്ട് ദിവസമായാണ് അന്തരാഷ്ട്ര ഫുട്ബാള്‍ മേള നടക്കുക. 
24-ളം പ്രമുഖ അറബ്-ഏഷ്യന്‍-ആഫ്രിക്കന്‍ സെവൻസ് ഫുട്ബോൾ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 

വെള്ളിയാഴ്ച അഞ്ച് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി പത്തര വരെ നീണ്ട് നില്‍ക്കും. രണ്ടാം ദിനമായ ശനിയാഴ്ചയാണ് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
ദേശീയ, സംസ്ഥാന താരങ്ങളോടൊപ്പം വിദേശതാരങ്ങളും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ തീപാറുന്ന ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്കാകും സാക്ഷ്യം വഹിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാണികള്‍ക്കായി വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹല ഇവന്റ് സും കുവൈത്തിലെ പ്രമുഖ ഫുട്ബാള്‍ അക്കാദമിയായ  സ്പോർട്ടി ഏഷ്യയും, സഹകരിച്ചാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. സോക്കര്‍ ടൂര്‍ണമെന്റിന്‍റെ  മുഖ്യ സ്പോണ്‍സര്‍  മാംഗോ ഹൈപ്പറും, മെഡിക്കല്‍ പാര്‍ട്ണര്‍  സിറ്റി ക്ലിനിക്കുമാണ്.തക്കാര സുലൈമാനി,   സബ്ക റസ്റ്റോറന്‍റ് എന്നീവരും മേളയുമായി സഹകരിക്കുന്നുണ്ട്. 

ഫര്‍വാനിയ ഷെഫ് നൗഷാദില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഹല ഇവന്റസ് പ്രതിനിധികളായ വി എസ് നജീബ്, ഷാജഹാൻ, ബിജു സി എ, ജസ്‌വിൻ, നബീൽ എന്നിവരും മംഗോ ഹൈപ്പർ ഓപ്പറേഷൻ മാനേജർ മുഹമ്മദലി, സിറ്റി ക്ലിനിക് ഫൈനാൻസ് മാനേജർ അബ്ദുൽ സത്താർ, മാനേജർ സതീഷ്  എന്നീവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  18 hours ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  18 hours ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  18 hours ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  18 hours ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  19 hours ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  19 hours ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  19 hours ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  19 hours ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  20 hours ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  20 hours ago