HOME
DETAILS

കാര്‍ഷിക സര്‍വകലാശാല ഫോറസ്റ്ററി കോളജ് ഡീന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

ADVERTISEMENT
  
September 01 2024 | 12:09 PM

thrissur-forestry-college-dean-found-dead

തിരുവനന്തപുരം: തൃശൂര്‍ കേരള കാര്‍ഷിക സര്‍വകലാശാല ഫോറസ്റ്ററി കോളജ് ഡീന്‍ ഡോ. ഇ.വി.അനൂപിനെ (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.  ഇന്ന് രാവിലെ 6.10നാണ് സംഭവം. തിരുവനന്തപുരം പേട്ടയില്‍ വച്ച് ട്രെയിന്‍ തട്ടിയാണ് മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു. 

2021 മുതല്‍ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനാണ് ഡോ. ഇ.വി അനൂപ്. ഫോറസ്റ്റ് പ്രൊഡക്ട് ആന്‍ഡ് യൂട്ടിലൈസഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവിയുമാണ്. 

വുഡ് അനാട്ടമി, ടിംബര്‍ ഐഡന്റിഫിക്കേഷന്‍, വുഡ് ക്വാളിറ്റി ഇവാലുവേഷന്‍, ഡെന്‍ഡ്രോക്രോണോളജി എന്നീ മേഖലകളില്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന വിദഗ്ധനാണ് ഡോ.ഇ.വി അനൂപ്.  തെങ്ങിന്‍തടി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

വെള്ളാനിക്കര ഫോറസ്റ്ററി കോളജില്‍നിന്ന് 1990 ല്‍ ബിരുദവും 1993 ല്‍ ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം, 1994 ല്‍ സര്‍വകലാശാല സര്‍വീസില്‍ പ്രവേശിച്ചു. 2005 ല്‍ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ബേക്കറി ജംക്ഷന്‍ സ്വദേശിയായ അനൂപ്, പ്രശസ്ത സാഹിത്യകാരന്‍ ഇ.വാസുവിന്റെ മകനാണ്. ഭാര്യ: രേണുക. മക്കള്‍: അഞ്ജന, അര്‍ജുന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന്; അസമില്‍ 28 മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തിലേക്ക് മാറ്റി

National
  •  3 days ago
No Image

പി.വി അന്‍വറിന്റെ ആരോപണത്തില്‍ പി ശശിക്കെതിരെ സി.പി.എം അന്വേഷണം?; സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തേക്കും

Kerala
  •  3 days ago
No Image

'സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം; മലപ്പുറത്തെ ചതിച്ച്, ജനതക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നേടിയതാണത്' പി.കെ നവാസ്

Kerala
  •  3 days ago
No Image

സ്വന്തം ജനതയെ പോലും മാനിക്കാത്ത നെതന്യാഹു ഭരണകൂടമേ നിങ്ങളുടെ അന്ത്യം നിങ്ങളുടെ തെരുവില്‍ നിന്ന് തന്നെയായിരിക്കും 

International
  •  3 days ago
No Image

സ്വര്‍ണ വില: മാറ്റമില്ലാതെ മൂന്നാം നാള്‍, പവന് 53,360 രൂപ

Economy
  •  3 days ago
No Image

ഭക്ഷണത്തിനു കാത്തു നിന്നവരെ ബോംബിട്ട് കൊന്ന് ഇസ്‌റാഈല്‍ 

International
  •  3 days ago
No Image

'അന്തസ്സുള്ള പാര്‍ട്ടിയാണ്, അന്തസ്സുള്ള മുഖ്യമന്ത്രിയും; ഹെഡ്മാഷിനെതിരായ പരാതി സഹഅധ്യാപകരും പ്യൂണും അന്വേഷിക്കുമെന്ന് കരുതുന്നില്ല' പി.വി അന്‍വര്‍ 

Kerala
  •  3 days ago
No Image

ബിൽ വർധന; റെഗുലേറ്ററി കമ്മീഷന് മുൻപിൽ ജനപ്രളയം, കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ, ഷോക്കടിച്ച് കെഎസ്ഇബി

Kerala
  •  3 days ago
No Image

നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Kerala
  •  3 days ago