ഖത്തറിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും
ദോഹ:രാജ്യത്ത് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് മൂന്ന് മാസത്തേക്ക് കൂടി തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മൂന്ന് മാസത്തെ ട്രാഫിക് പിഴയിളവ് ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഈ പിഴയിളവ് ദീര്‍ഘിപ്പിച്ചത്.
പുതിയ പ്രഖ്യാപനമനുസരിച്ച് സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ഖത്തറില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരുന്നതാണ്. ഖത്തര്‍ സ്വദേശികള്‍, താമസക്കാര്‍, സന്ദര്‍ശകര്‍, ജിസിസി പൗരന്മാര്‍, അവിടങ്ങളിലെ മലയാളി താമസക്കാര്‍ എന്നിവരുള്‍പ്പെടെ ഖത്തറില്‍ ട്രാഫിക് നിയമലംഘന കേസുകളില്‍ പിഴ ചുമത്തപ്പെട്ടവര്‍ക്കെല്ലാം ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ പിഴയിൽ അകപ്പെട്ടവര്‍ക്ക് മാത്രമെ ഈ ഇളവ് പ്രയോജനപ്പെടുത്താനാകൂ എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അതേസമയം ഗതാഗത നിയമലംഘനത്തിന്‍റെ പേരില്‍ പിഴയുള്ളവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തു പോകുന്നതിനുള്ള നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."