മലപ്പുറത്തെ ഇടത് സ്വതന്ത്ര എം.എല്‍.എമാര്‍ പാര്‍ട്ടിയുടെ വളയം ചാടുന്നു
മലപ്പുറം:മലപ്പുറത്തെ ഇടത് സ്വതന്ത്ര എം.എല്‍.എമാരുടെ നിലപാടുകളും പ്രവര്‍ത്തികളും സി.പി.എമ്മിന് കുരുക്കാവുന്നു.പി.വി അന്‍വര്‍,ഡോ.കെ.ടി ജലീല്‍,മന്ത്രി വി അബ്ദുറഹ്‌മാന്‍ എന്നിവരാണ് മലപ്പുറത്തെ ഇടത് സ്വതന്ത്ര എം.എല്‍.എമാര്‍. എന്നാല്‍ ഇവരുടെ പാര്‍ട്ടിക്കതീതമായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. എ.ഡി.ജി.പി അജിത് കുമാറിനെതിരേ രണ്ടും കല്‍പ്പിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ നിലവില്‍ രംഗത്തെത്തിയത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയടക്കമുള്ളവരേ പരാമര്‍ശിച്ച് എം.എല്‍.എയും,മുന്‍ മലപ്പുറം എസ്.പി സുജിത്ദാസും നടത്തിയ ഫോണ്‍ സംഭാഷണം സി.പി.എമ്മില്‍ കടുത്ത അതൃപ്തിയാണ്ടാക്കിയത്.
മറുനാടന്‍ മലയാളി സാജന്‍സ്‌കറിയ കേസില്‍ അന്‍വറിന് മതിയായ പിന്തുണ പാര്‍ട്ടി തലത്തില്‍ നിന്ന് ലഭിക്കാത്തതാണ് പരസ്യമായി രംഗത്ത് വരാന്‍ അന്‍വറിനെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. എ.ഡി.ജി.പിയുടെ വിവരങ്ങള്‍ കൂടുതല്‍ ലഭിക്കാനായാണ് സുജിത് ദാസിനെ സമീപിച്ചത്. ഇത് സുജിത് ദാസിനും കുരുക്കായി.
ഇന്നലെ പൊലിസിനെതിരേ ഡോ. കെ.ടി ജലീലും പോസിറ്റിട്ടു. ഒരുമാസം മുമ്പാണ് മലപ്പുറം പൊലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ ജില്ലയി്ല്‍ ക്രമാതീതമായി പൊലിസ് കേസെടുക്കുന്നതായി തുറന്നടിച്ചത്. ഇതിന് തൊട്ടു പിറകെയാണ് പി.വി അന്‍വര്‍ മലപ്പുറം എസ്.പി ശശിധരനെതിരേ പൊലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ തുറന്നടിച്ചത്.
സ്വതന്ത്ര എം.എല്‍.എമാര്‍ പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരേ പ്രവര്‍ത്തിച്ചാല്‍ തിരുത്തുമെന്ന് ജില്ലാഘടകം പറയുന്നുണ്ടെങ്കിലും എക്കാലത്തും പാര്‍ട്ടി വളയത്തില്‍ ഇവര്‍ ഒതുങ്ങാറില്ല.ഇവരെ പിണക്കി മലപ്പുറത്ത് മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്കാവാത്തതും സി.പി.എമ്മിനെ ത്രിശങ്കുവിലാക്കുന്നുണ്ട്. അതേ സമയം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ആഭ്യന്തരവകുപ്പിനെതിരേ ഇടതുസ്വതന്ത്ര എംഎൽഎമാർ എങ്കിലും പ്രതികരിക്കുന്നതിൻറെ ആശ്വാസത്തിലാണ് പാർട്ടിപ്രവർത്തകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."