HOME
DETAILS

പ്രതിയാണെന്ന് കരുതി വീട് പൊളിക്കുന്നതെങ്ങനെ?'; ബുള്‍ഡോസര്‍ രാജ്‌നെതിരെ സുപ്രീംകോടതി

  
September 02, 2024 | 10:55 AM

Supreme Court Ruling Against Bulldozer Raj How to Address Misuse of Demolition

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ് പ്രതികളുടേതാണെന്ന് കരുതി എങ്ങനെയാണ് വീട് പൊളിച്ച് കളയാനാവുക? ബുള്‍ഡോസര്‍ രാജ് നടപടിക്കെതിരേ ചോദ്യവുമായി സുപ്രീംകോടതി. പ്രതിയെന്ന് സംശയിക്കുന്ന ആളുടെയോ കുറ്റക്കാരന്റെയോ പോലും വീട് പൊളിക്കാനാവില്ല. നിയമ വിരുദ്ധ നിര്‍മ്മാണങ്ങള്‍ മാത്രമേ പൊളിച്ചു നീക്കാവൂ. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഡല്‍ഹി ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും സി യു സിങ്ങും ആണ് കോടതിയെ സമീപിച്ചത്. വീടിന്റെ ഉടമയുടെ മകനോ വാടകക്കാരനോ ഉള്‍പ്പെട്ട കേസില്‍പ്പോലും വീടുകള്‍ തകര്‍ത്തെന്ന് ഇരു അഭിഭാഷകരും ചൂണ്ടിക്കാട്ടി.രാജ്യത്തുടനീളം 'ബുള്‍ഡോസര്‍ നീതി' നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതിയുടെ നിര്‍ദേശം തേടി. 

അതേസമയം വിഷയം കോടതിക്ക് മുന്നില്‍ തെറ്റായി അവതരിപ്പിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ നിയമവിരുദ്ധ നിര്‍മാണം ആണെങ്കില്‍പ്പോലും ആദ്യം നോട്ടീസ് നല്‍കണമെന്ന് ബെഞ്ച് വ്യക്തമാക്കി. 

മറുപടി നല്‍കാനും നിയമപരമായ പരിഹാരങ്ങള്‍ തേടാനും സമയം നല്‍കണം. എന്നിട്ടേ നിര്‍മാണം പൊളിക്കുന്നതിലേക്ക് കടക്കാവൂ. ഇത്തരം പൊളിക്കലിന് കൃത്യമായ നടപടി ക്രമങ്ങള്‍ വേണം. അനധികൃത നിര്‍മാണങ്ങളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Supreme Court Ruling Against Bulldozer Raj: How to Address Misuse of Demolition"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്ത് വിറച്ച് മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

Kerala
  •  3 days ago
No Image

ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം; ജനുവരി ഒന്ന് മുതൽ സഊദിയിൽ പുതിയ നിയമം

latest
  •  3 days ago
No Image

പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധന്റെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി; ഇരുവര്‍ക്കും തുല്യപങ്കാളിത്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി

Kerala
  •  3 days ago
No Image

നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ; ഒരാഴ്ചക്കാലയളവില്‍ അറസ്റ്റിലായത് 17,780 പേർ; 12,261 പേരെ നാടുകടത്തി

Saudi-arabia
  •  3 days ago
No Image

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു; ഡിസം.26 മുതല്‍ നിലവില്‍ വരും; ലക്ഷ്യമിടുന്നത് 600 കോടി അധിക വരുമാനം

National
  •  3 days ago
No Image

ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

Kerala
  •  3 days ago
No Image

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്റാഈല്‍?; പദ്ധതി അവതരിപ്പിക്കാന്‍  നെതന്യാഹു ട്രംപിനെ കാണുമെന്ന് റിപ്പോര്‍ട്ട്

International
  •  3 days ago
No Image

മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഈടുനിൽക്കും, സുരക്ഷയേറും; പുതിയ ഒരു റിയാലിന്റെ പോളിമർ നോട്ട് പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്

oman
  •  3 days ago