റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്
തിരൂര്‍: റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. ഇതുസംബന്ധിച്ചുള്ള തീരുമാനം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിമാസ വേതനം മുന്‍കൂര്‍ അനുവദിച്ചുവെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ജൂലൈ മാസത്തെ കമ്മിഷന്‍ പോലും ലഭിച്ചിട്ടില്ലെന്നും വ്യാപാരികള്‍ക്ക് ഉത്സവകാല ബത്ത ആയിരം രൂപയില്‍ കുറയാതെ അനുവദിക്കാനുള്ള നടപടി ഉണ്ടാകണമെന്നും മുന്‍ എം.എല്‍.എയും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
എല്ലാ വിഭാഗങ്ങള്‍ക്കും റേഷന്‍ നല്‍കുന്ന സര്‍ക്കാറിന്റെ സേവനമുഖങ്ങളാണ് റേഷന്‍ വ്യാപാരികള്‍. ഓണത്തോട് അനുബന്ധിച്ച് 51കോടി രൂപ കമ്മിഷന്‍ നല്‍കുന്നതിനായി മുന്‍കൂറായി അനുവദിച്ചെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി വ്യാപാരികളെ കബളിപ്പിച്ചത് കൊണ്ട് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പ്രതിമാസവേതനവും ലഭിച്ചില്ല. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറര്‍ എന്‍. മുഹമ്മദാലി, സംസ്ഥാന ഭാരവാഹികളായ സി. മോഹനന്‍ പിള്ള, ബി. ഉണ്ണികൃഷ്ണപിള്ള, എ.എ റഹീം, ഇ. ശ്രീജന്‍ പങ്കെടുത്തു.
Retail ration dealers in Kerala are planning a strike due to unpaid commissions and delays in monthly salaries. The All Kerala Retail Ration Dealers Association will announce further details after a meeting in Thiruvananthapuram on Tuesday. The association's leaders demand immediate payment and action to ensure festival allowances are not reduced.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."