പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഹരിയാനയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്നു
ഫരീദാബാദ്: പശുക്കടത്തുകാരനെന്ന് 'തെറ്റിദ്ധരിച്ച്' ഹരിയാനയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്നു. മുപ്പത് കിലോ മീറ്ററോളം പിന്തുടര്‍ന്നാണ് അക്രമികള്‍ വിദ്യാര്‍ഥിക്കു നേരെ വെടിയുതിര്‍ത്തത്. ആര്യന്‍ മിശ്ര എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് പിടിയിലായത്.
ന്യൂഡില്‍സ് കഴിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയതായിരുന്നു ആര്യന്‍.രണ്ട് വാഹനങ്ങളിലായി ചിലര്‍ ഫരീദാബാദില്‍നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി അക്രമികള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. വാഹനങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ ഇതുവഴി സുഹൃത്തുക്കളായ ഷാങ്കി, ഹര്‍ഷിത്ത് എന്നിവരോടൊപ്പം ആര്യന്‍ മിശ്ര കാറിലെത്തി.
നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വാഹനം നിര്‍ത്താതെ പോയി. ഇതോടെ അക്രമികള്‍ ഇവരെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. ഡല്‍ഹി-ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച് അക്രമികള്‍ ആര്യന്റെ കാറിനുനേര്‍ക്ക് വെടിവെപ്പ് നടത്തി.
ആഗസ്റ്റ് 23നായിരുന്നു സംഭവം. ആര്യന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് അക്രമികള്‍ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്.
In Faridabad, Haryana, a 12th-grade student named Aryan Mishra was tragically killed by cow vigilantes who mistakenly identified him as a cattle smuggler. The attackers pursued Aryan and his friends for about 30 kilometers before shooting him
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."