HOME
DETAILS

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

  
September 03, 2024 | 5:36 PM

Helicopter crashes into sea during emergency landing in rescue operation A Malayali officer lost his life

മാവേലിക്കര: രക്ഷാ പ്രവർത്തനത്തിന് എത്തിയ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തവേ കടലിൽ വീണ് ഹെലികോപ്ടറിന്‍റെ പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡപ്യൂട്ടി കമാൻഡന്‍റുമായ മലയാളിയടക്കമുള്ളവർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കോപൈലറ്റിനടക്കം ജീവൻ നഷ്ടമായപ്പോൾ ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കുടുംബസമേതം ഡൽഹിയിലായിരുന്നു വിപിൻ ബാബുവിന്‍റെ താമസം. മൂന്ന് മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. പോർബന്തറിൽ നിന്നു അഹമ്മദാബാദിൽ എത്തിക്കുന്ന മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ബുധനാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ കൊണ്ടുവരും. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കുമെന്നുമാണ് വിവരം. എയർഫോഴ്സ് റിട്ട. പരേതനായ ആർ സി ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനാണ് വിപിൻ ബാബു. ഭാര്യ : പാലക്കാട് പുത്തൻവീട്ടിൽ മേജർ ശിൽപ (മിലട്ടറി നഴ്സ്, ഡൽഹി) മകൻ : സെനിത് (5 വയസ്സ്).  സഹോദരി: നിഷി ബാബു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന പൊലിസ് ഉദ്യേ​ഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത; പ്രതി അയൽവാസി, കുറ്റം ചെയ്തിട്ടില്ലെന്ന് സിഐ

Kerala
  •  3 days ago
No Image

കഴക്കൂട്ടത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala
  •  3 days ago
No Image

"വിഷമിക്കേണ്ട, നിങ്ങൾ സായിദിന്റെ നാട്ടിലാണ്"; ദുബൈയിൽ വഴിതെറ്റിയ പെൺകുട്ടികളെ പിതാവിന്റെ അരികിലെത്തിച്ച് പൊലിസ്

uae
  •  3 days ago
No Image

പാലക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ നാല് ക്വട്ടേഷൻ സംഘങ്ങൾ; സൂത്രധാരൻ ഖത്തറിലെന്ന് പൊലിസ്

Kerala
  •  3 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ്; അൽ ഐനിൽ മഞ്ഞ് വീഴ്ച, താപനില ഒരു ഡിഗ്രിയിലേക്ക് താഴ്ന്നു

uae
  •  3 days ago
No Image

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  3 days ago
No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  3 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  3 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  3 days ago