നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനക്കേസില്‍ പൊലിസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയാക്കിയ ശേഷം നിവിന്‍ പോളി അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ ചെങ്ങമനാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത അലന്‍സിയറിനെതിരായ ലൈംഗിക അതിക്രമ കേസും പ്രത്യേകസംഘം അന്വേഷിക്കും.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടന്‍ നിവിന്‍ പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. ഇതില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ഊന്നുകല്‍ പൊലിസ്, നിവിന്‍ പൊളിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്.
കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതും നിവിന്‍ പോളിയുടെ പരിഗണനയിലുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. തൃശൂരിലെ നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയായ കേസില്‍ ശ്രേയ, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് ഒന്നും മൂന്നും നാലും അഞ്ചും പ്രതികള്‍.
In Kochi, a special police team has initiated an investigation into allegations of sexual assault against actor Nivin Pauly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."