HOME
DETAILS

ബി.ജെ.പി എം.എല്‍.എയുടെ കൊലവിളി പ്രസംഗം, കടുത്ത വകുപ്പ് ചുമത്തിയിട്ടും തൊടാതെ പൊലിസ്

ADVERTISEMENT
  
September 05 2024 | 01:09 AM

Police Fail to Act on BJP MLA Nitesh Ranes Inflammatory Speech Minority Leader Criticizes Inaction

ന്യൂഡല്‍ഹി: എല്ലാ മുസ്‌ലിംകളെയും പള്ളിയില്‍ കയറി കൊലപ്പെടുത്തുമെന്ന് കൊലവിളി പ്രസംഗം നടത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ നിതേഷ് റാണയ്ക്കെതിരേ കടുത്തവകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും അദ്ദേഹത്തെ തൊടാന്‍ മടിച്ച് പൊലിസ്. ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വം സമാധാനം തകര്‍ക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മുംബൈയിലെ ശ്രീരാംപൂര്‍, തോപ്ഖാന എന്നീ പൊലിസ് സ്റ്റേഷനുകളില്‍ രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകള്‍ ആണ് നിതേഷിനെതിരേ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍ കേസെടുത്ത് മൂന്നുദിവസമായിട്ടും ഇതുവരെ അറസ്റ്റ്ചെയ്യുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.


നിതേഷിനെതിരേ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചുവരുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതാവ് ഹാജി അറഫാത്ത് ശൈഖും ശക്തമായി രംഗത്തുവന്നു. നിതേഷിനെ നേതൃത്വം നിയന്ത്രിക്കണമെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാവ് ആവശ്യപ്പെട്ടു. നിതേഷ് 'ഗബ്ബര്‍' (ബോളിവുഡ് സിനിമയിലെ കുപ്രസിദ്ധനായ വില്ലന്‍) അല്ലെന്നും മറിച്ച് ഹിന്ദുക്കളുടെ 'ഗോബര്‍' (ചാണകം) ആണെന്നും ഹാജി അറഫാത്ത് പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും കുറിച്ച് മോശമായ ഭാഷ ഉപയോഗിക്കരുത്. മുസ്‌ലിംകള്‍ പ്രതിഷേധസൂചകമായി തെരുവിലിറങ്ങുകയാണെങ്കില്‍ നിതേഷിന് വായ തുറക്കാന്‍ പോലും കഴിയില്ലെന്നും ഹാജി അറഫാത്ത് മുന്നറിയിപ്പ് നല്‍കി.

കങ്കാവ്ലിയില്‍നിന്നുള്ള എം.എല്‍.എയായ നിതേഷ് കേന്ദമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനാണ്. കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ നിതേഷിന് എം.എല്‍.എ സ്ഥാനം നഷ്ടമാകും.
കഴിഞ്ഞമാസം തീവ്ര വിദ്വേഷപ്രസംഗം നടത്തുകയും അതിന്റെ പേരില്‍ പൊലിസ് നടപടി നേരിടുകയും ചെയ്യുന്ന വിവാദ സന്യാസി രാംഗിരി മഹാരാജിനെതിരേ മുസ്‌ലിംകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിതേഷിന്റെ വിവാദ പ്രസംഗം. മഹാരാജിനെതിരേ ആരെങ്കിലും സംസാരിച്ചാല്‍ അവരെ പള്ളിയില്‍ കയറി വകവരുത്തുമെന്നായിരുന്നു നിതേഷ് പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Despite serious charges filed against Maharashtra BJP MLA Nitesh Rane for his inflammatory speech threatening violence against Muslims, police have yet to take action. Minority Morcha leader Hajji Arfat Sheikh has condemned the inaction and called for strict measures against Rane, emphasizing the need to address his provocative statements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  a few seconds ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  10 minutes ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  8 hours ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  8 hours ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  9 hours ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  9 hours ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  9 hours ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  10 hours ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  10 hours ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  10 hours ago