രാജിയെ അനുകൂലിച്ച് ദേശീയ നേതൃത്വവും; ശശീന്ദന് മേല്‍ സമ്മര്‍ദ്ദമേറുന്നു, പവാറിനെ കാണാനുള്ള നേതാക്കളുടെ യാത്ര മാറ്റി
കോഴിക്കോട്: മന്ത്രി സ്ഥാനം രാജിവെക്കാന്‍ എ.കെ. ശശീന്ദ്രന് മേല്‍ സമ്മര്‍ദമേറുന്നു. ശശീന്ദ്രന്‍ രാജിവെക്കണമെന്നാണ് എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെയും നിലപാടെന്ന് സൂചന. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ശരദ് പവാര്‍ ആശയവിനിമയം നടത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന്, സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ, തോമസ് കെ. തോമസ് എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ പവാറിനെ കാണാനായി മുംബൈയിലേക്ക് പോകുന്നത് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് എന്‍.സി.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. മന്ത്രിസ്ഥാനം ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രന്‍. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നല്‍കാനാണ് എന്‍.സി.പി തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ഭിന്നത മൂര്‍ച്ഛിച്ചത്.
മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് പി.സി. ചാക്കോ ജില്ല പ്രസിഡന്റുമാരുടെ പിന്തുണ തേടിയിരുന്നു. ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും മന്ത്രിമാറ്റത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതോടെയാണ് തോമസ് കെ. തോമസ് എം.എല്‍.എ മന്ത്രിയാകുമെന്ന് ഉറപ്പായത്. എന്നാല്‍, മന്ത്രിസ്ഥാനം വിട്ടുനല്‍കുന്നതില്‍ എ.കെ. ശശീന്ദ്രന്‍ എതിര്‍പ്പുന്നയിക്കുകയായിരുന്നു. അനുനയത്തിനായി പാര്‍ട്ടി നിയോഗിച്ച നാലംഗ സമിതിയോടും ശശീന്ദ്രന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതിന് തടയിടാന്‍ ശശീന്ദ്രന്‍ വിഭാഗത്തിലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ആഴ്ച ശരത് പവാറിനെ കണ്ടിരുന്നു. മന്ത്രിസ്ഥാന മാറ്റത്തില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് കൈക്കൊള്ളേണ്ടത്. നേരത്തെ, എന്‍.സി.പിയുടെ മന്ത്രി സ്ഥാനം തീരുമാനിക്കുമ്പോള്‍ രണ്ടര വര്‍ഷം തോമസ് കെ. തോമസിന് നല്‍കാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ. തോമസ് പക്ഷം വാദിക്കുന്നത്. എന്നാല്‍ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എ.കെ. ശശീന്ദ്രന്‍ പക്ഷം.
n Kozhikode, pressure is escalating for A.K. Shashidharan to resign from his ministerial position, with indications that the NCP national leadership supports his resignation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."