കോട്ടയം പ്രവാസി ഉത്സവരാവ്-2024 ജനസാഗരം കൊണ്ടു ശ്രദ്ധേയമായി
മസ്കത്ത്: കോട്ടയം പ്രവാസി ഡിസ്ട്രിക്ട് അസോസിയേഷൻ ഒമാൻ ആദ്യമായി നടത്തിയ മെഗാ ഇവന്റ് ആയിരുന്നു എലൈറ്റ് ജ്വല്ലറി അവതരിപ്പിച്ച ഉത്സവരാവ് 2024, കോട്ടയം ജില്ലയുടെ 75മത് വാർഷികാഘോഷത്തിനോട് അനുബന്ധിച്ച് തുടക്കം കുറിച്ച KDPA Oman കഴിഞ്ഞ ദിവസം വാദികബീർ മജാൻ ഹാളിൽ വെച്ചു സംഘടിപ്പിച്ച കലാ സംസ്‍കാരിക പരിപാടിയിൽ മലയാളത്തിലെ പ്രശസ്ത എഴുത്തുക്കാരനായ ശ്രീ പോൾ സക്കറിയ ചീഫ് ഗസ്റ്റ് ആയി പ്രൗഡഗഭീരമായ സാദസിനെ അഭിസംബോധന ചെയ്തു. 500ൽ പരം പരസ്യ ചിത്രങ്ങളിലും നിരവധി സിനമികളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രീമതി ആശ അരവിന്ദ് നോടൊപ്പം ഒമാനിലെ സിനിമ നടനും സംവിധായകനും ആടു ജീവിതം സിനിമയിലൂടെ ലോക സിനിമയിൽ ശ്രദ്ധേയനായ താലിബ് അൽബാലുഷിയെയും കോട്ടയം പ്രവാസി അസോസിയേഷൻ ആദരിക്കുകയുണ്ടായി. കൂടാതെ അറിയപ്പെടുന്ന സ്റ്റേജ് ആര്ടിസ്സ്റ്റ് റെജി രാമപുരത്തിന്റെ നേതൃത്വത്തിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ആയ ഡോക്ടർ ബിനീത രഞ്ജിത്തും ജിൻസ് ഗോപിനാഥും അവതരിപ്പിച്ച ഗാനമേളയും കോമഡി വളരെയധികം ജനശ്രദ്ധയാകർഷിച്ചു. ഇവരോടൊപ്പം കോട്ടയം പ്രവാസികളുടെ പാട്ടും KDPA അംഗങ്ങളായ കുട്ടികളുടെയും വനിതവിങ്ങിന്റെയും ദൃശ്യ മനോഹരമായ നൃത്തങ്ങളും അടങ്ങിയ ഈ സംഗീത നൃത്ത രാവിൽ ഏകദേശം 1500ഓളം ജനങ്ങൾ പങ്കെടുത്തു.
മതസൗഹാർദ്ദത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ശ്രീ പോൾ സക്കറിയ പ്രസംഗിച്ചു, ആശ അരവിന്ദ്, താലിബ് അൽ ബലൂഷിയും ആശംസകൾ അറിയിക്കുകയും, KDPA നടത്തിയ ആർട്സ് മത്സരത്തിലെ വിജയികളായ കുട്ടികൾക്കും മറ്റും ട്രോഫികളും ഈ വേദിയിൽ വെച്ചു നല്കി.
സ്വാഗതം സെക്രട്ടറി അനിൽ പി ആർ, അധ്യക്ഷ പ്രസംഗം പ്രസിഡന്റ് ബാബു തോമസ്, ആശംസകൾ വനിത വിംഗ് സെക്രട്ടറി സബിത ലിജോ, നന്ദി കൾച്ചർ വിംഗ് സെക്രട്ടറി വരുൺ ഹരിപ്രസാദ് എന്നിവരും പ്രസംഗിക്കുകയുണ്ടായി.
താലപ്പൊലിയും ചെണ്ടമേളത്തിന്റ അകമ്പടിയോടെ തുടക്കം കുറിച്ച പരിപാടിയിൽ രാജേഷ് ഡാൻസ് അക്കാദമിയും KDPA അംഗങ്ങളും ഒത്തുചേർന്ന് നടത്തിയ ഡാൻസുകളും കാണികൾക്ക് ദൃശ്യമനോഹരമായ അനുഭവം സമ്മാനിച്ചു.
കോട്ടയം ജില്ലയെക്കുറിച്ച് അസോസിയേഷൻ നിർമിച്ച തീം ദൃശ്യഗാനം വിനോദ് പെരുവയുടെ രചനയിൽ ജിൻസ് ഗോപിനാഥ് സംഗീതവും ആലപിക്കുകയും വരികൾക്കൊപ്പം കോട്ടയം ജില്ലയുടെ മനോഹര ദൃശ്യങ്ങൾ ഉൾപെടുത്തിയമാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ രാകേഷ് വായ്പ്പൂരും സുരേഷ് കുമാറും ചേർന്നാണ്.
കോട്ടയം ജില്ലയിൽ നിന്നുമുള്ള പ്രവാസികൾക്ക് ഒത്തൊരുമിക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് ഈ മെഗാ ഇവന്റ്ലൂടെ സാധ്യമായത് എന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. കോട്ടയം അസോസിയേഷൻ ചേരുവാൻ ബന്ധപ്പെടുക +968 9978 0693, കൂടുതൽ വിവരങ്ങൾ KDPA Oman ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ചാനലിൽ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."