പീഡന പരാതി മുട്ടിൽ മരമുറിക്കേസിലെ പ്രതികാരം; പിന്നിൽ ചാനലിന്റെ ഗൂഢാലോചന, പരാതി നൽകി ഡി.വൈ.എസ്.പി ബെന്നി
മലപ്പുറം: പൊന്നാനിയിൽ വീട്ടമ്മയുടെ ലൈംഗിക ആരോപണത്തിൽ ഗൂഢാലോചന ആരോപിച്ച് പരാതി നൽകി താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നി. മലപ്പുറം ജില്ലാ പൊലിസ് മേധാവിക്കാണ് പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമായാണ് തനിക്കെതിരെ വ്യാജ കേസ് നൽകിയതെന്നാണ് ബെന്നിയുടെ പരാതി. മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനലിൽ വാർത്ത വരാൻ ഇതാണ് കാരണമെന്നും ബെന്നി പറയുന്നു. കെട്ടിച്ചമച്ച ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസും, സി.ഐ വിനോദും പീഡിപ്പിച്ചെന്നും ഡി.വൈ.എസ്. വി.വി ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം. ആരോപണം പുറത്തുവന്നതിന് പിന്നാലെ വി.വി ബെന്നി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ചാനലിന്റെ ശ്രമമാണ് തനിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്നായിരുന്നു ബെന്നി പ്രതികരിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.
വീട്ടമ്മയുടെ ആരോപണം ചാനൽ ആസൂത്രിതമായി നൽകിയതാണെന്നും, സംഭവത്തിലെ ക്രിമിനൽ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു. മലപ്പുറം എസ്.പിയ്ക്ക് നൽകിയ പരാതിക്ക് പിന്നാലെ ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കും ബെന്നി പരാതി നൽകും. ആരോപണം നേരിട്ട മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, സി.ഐ വിനോദ് എന്നിവരും ഇന്ന് ഡി.ജി.പിക്കും മലപ്പുറം എസ്.പിയ്‌ക്കും പരാതി നൽകും. സംഭവത്തിൽ, പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അതേസമയം, ബെന്നി ഉൾപ്പെടെയുള്ള മൂന്ന് പൊലിസുകാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു.
Tanur DYSP V.V. Benny has filed a complaint alleging a conspiracy following sexual misconduct accusations made by a housewife in Ponnani. Benny submitted the complaint to the Malappuram District Police Chief, claiming the false case was in retaliation for his arrest of the accused in the Muttil illegal tree-felling case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 days agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 days agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 days agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 days agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 days agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 days agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 days agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 days agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 days agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 days agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 days agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 days ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 days agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 days ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 days agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 days agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 days agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 days ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം