സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം
ദുബൈ: ജനങ്ങൾക്കിടയിൽ സുരക്ഷയും സുരക്ഷിതത്വവും വർധിപ്പിക്കാൻ നൽകിയ മിക ച്ച സംഭാവനകൾക്ക് രണ്ടു പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം. യാസിർ ഹയാത്ത് ഖാൻ ഷീർ. നിഷാൻ റായ് ബി ജാബ് കുമാർ റേ എന്നിവരെയാണ് ബർദുബൈ പൊലിസ് സ്റ്റേഷൻ ആക്ടിങ് ഡെപ്യൂട്ടി ഡയരക്ടർ ബ്രിഗേഡിയർ അബ്ദുൽ മുനീം അബ്ദുൽ റഹ്മാൻ മുഹമ്മദ് ആദരിച്ചത്.സമൂഹത്തിൽ സഹകരണവും ധാർമ്മിക പെരുമാറ്റവും വളർത്താൻ ഈ രണ്ടു പേരും അവരുടെ പ്രയത്നങ്ങൾ സംഭാവന ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു പേർക്കും പൊലിസിന്റെ അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. സമൂഹത്തെ സംരക്ഷിക്കുന്നതിലും അവരുടെ സന്തോഷം ഉറപ്പാക്കുന്നതിലും പൊലിസ് സേനയുടെ ശ്രമങ്ങൾക്ക് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേ യും സഹകരണം സുപ്രധാനമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. അംഗീകാരം ലഭിച്ചതിൽ ഇരു രും സന്തോഷം പ്രകടിപ്പിക്കുകയും അധികാരികൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ചടങ്ങിൽ ദുബൈ പൊലിസ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് വിഭാഗം മേധാവി കേണൽ അബ്ദുൽ സലാം അഹമ്മദ് അലി, ജനറൽ ഡ്യൂട്ടി വിഭാഗം മേധാവി ലഫ്റ്റനൻ്റ് കേണൽ സുൽത്താൻ റാഷിദ് അൽ ഉത്ബി എന്നിവരും സംബന്ധിച്ചു. സമൂഹത്തിലെ സുരക്ഷയും സുരക്ഷിതത്വവും വർധിപ്പിക്കുന്നതിന് അവരുടെ ധാർമികതയിലധിഷ്ഠിതമായ പ്രയത്നങ്ങൾ നല്ല പിന്തുണയായെന്ന് ബ്രിഗേഡിയർ അബ്ദുൽ മുനീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."