HOME
DETAILS

കുടിവെള്ളമില്ലാതെ തലസ്ഥാന നഗരി, നാലു ദിവസമായി വലഞ്ഞ് ജനങ്ങള്‍  

  
Web Desk
September 08, 2024 | 5:18 AM

Water Supply Crisis Continues in Thiruvananthapuram for the Fourth Day

തിരുവനന്തപുരം: നഗരത്തില്‍ നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം പുനഃസ്ഥാപിക്കാനായെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. 

നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിര്‍ത്തിവെച്ചു. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിയത്. പൈപ്പിടല്‍ ജോലികളും പൂര്‍ത്തിയായിട്ടില്ല. 

തിരുവനന്തപുരം  കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്നാണ് നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്. പൂര്‍ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.

ഉച്ചയ്ക്ക് മുന്‍പായി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ നല്‍കിയ ഉറപ്പ്. ഉയര്‍ന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചത്.

Residents of Thiruvananthapuram continue to face water shortages for the fourth consecutive day, with water supply restored only in low-lying areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  3 days ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  3 days ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  3 days ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  3 days ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  3 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  3 days ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago