
ഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്‌റംഗി

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഗോരക്ഷാ ഗുണ്ടയും ബജ്‌റംഗ്ദള്‍ നേതാവുമായ ബിട്ടു ബജ്‌റംഗി. ഹരിയാന നൂഹിലെ കലാപം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബജ്‌റംഗി. ഫരീദാബാദ് എന്‍ഐടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് ഇയാള്‍ മത്സരിക്കുന്നത്.
ഗോരക്ഷാ ബജ്‌റംഗ് ഫോഴ്‌സ് തലവനായ ബിട്ടു ബജ്‌റംഗി, ഫരീദാബാദ് എന്‍.ഐ.ടി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിക്രം സിങ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
2023 ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ ആക്രമണ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിട്ടു ബജ്‌റംഗി കഴിഞ്ഞ ഏപ്രിലില്‍ ഫരീദാബാദില്‍ ഒരു യുവാവിനെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലിട്ട് ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
താന്‍ മുസ്‌ലിമാണെന്ന് പറഞ്ഞായിരുന്നു ബജ്‌റംഗിയും സംഘവും തന്നെ ആക്രമിച്ചതെന്ന് ഇരയായ ശ്യാം എന്ന യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നൂഹിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 15നാണ് ബിട്ടു ബജ്‌റംഗിയെ പൊലിസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗിയും സഹായി മോനു മനേസറും നൂഹില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പ്രകോപനപരമായ വീഡിയോകള്‍ പുറത്തുവിട്ടെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് 30ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
നൂഹില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 31ന് ഉണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 88 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ ബജ്‌റംഗ്ദള്‍ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലിസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.
ബജ്‌റംഗ്ദള്‍ റാലി തുടങ്ങുന്നതിന് മുമ്പ് ബിട്ടു ബജ്‌റംഗി പ്രകോപനപരമായ വീഡിയോകള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ബജ്‌റംഗ്ദള്‍ റാലി തുടങ്ങുന്നതിന് മുമ്പ് മുസ്‌ലിം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകള്‍ പുറത്തുവിട്ട് വര്‍ഗീയ സംഘര്‍ഷത്തിന് ബിട്ടു ബജ്‌റംഗി പ്രേരിപ്പിച്ചെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. സ്വയം പ്രഖ്യാപിത പശുസംരക്ഷകനും കൊലക്കേസ് പ്രതിയുമായ ഹിന്ദുത്വനേതാവ് മോനു മനേസറിന്റെ അനുയായിയാണ് ബിട്ടു ബജ്‌റംഗി.
Bittu Bajrangi, a Bajrang Dal leader with multiple criminal cases, including the Nuh riots, will contest the Haryana Assembly elections as an independent candidate from Faridabad NIT. Read more about his controversial candidature.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 5 days ago
വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി
uae
• 5 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 5 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി
Cricket
• 5 days ago
ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 5 days ago
നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
Kerala
• 5 days ago
ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും
Cricket
• 5 days ago
950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍
uae
• 5 days ago
ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു
Football
• 5 days ago
ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
uae
• 5 days ago
കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം
Kerala
• 5 days ago
രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്
Kuwait
• 5 days ago
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്
Kerala
• 5 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി
Kerala
• 5 days ago
UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:
uae
• 5 days ago
സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ
Kerala
• 5 days ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 5 days ago
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Kerala
• 5 days ago
ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം
National
• 5 days ago
വാർത്ത ഏജൻസി റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ചു
National
• 5 days ago
സ്കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്
Kerala
• 5 days ago