HOME
DETAILS

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

  
September 12, 2024 | 1:13 AM

Five Killed in Israeli Airstrike on Tubas West Bank

തുബാസ് (വെസ്റ്റ്ബാങ്ക്): വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തുബാസ് നഗരത്തിലാണ് ആക്രമണം. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആശുപത്രിയിലേക്ക് മാറ്റിയതായും ഫലസ്തീന്‍ റെഡ്ക്രസന്റ് അറിയിച്ചു. ആക്രമണ വിവരം ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്.

തുബാസിലെ റോഡുകളില്‍ കിടങ്ങുകീറിയും മറ്റും സൈന്യം തടസപ്പെടുത്തിയിട്ടുണ്ട്. ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയിലാണ് ഈ പ്രദേശം. കഴിഞ്ഞ രണ്ടാഴ്ചയായി വടക്കന്‍ വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സേന തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. തുബാസ്, ജെനിന്‍, തുല്‍കരീം നഗരങ്ങളിലാണ് ആക്രമണം നടക്കുന്നത്. ഇവിടങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീന്‍ സായുധ സേനാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 An Israeli airstrike in Tubas, West Bank has resulted in the death of five people. The attack, confirmed by both Palestinian Red Crescent and Israeli military sources, is part of ongoing military actions in the region.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  7 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  7 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  7 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  7 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  7 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  7 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  7 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  7 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  7 days ago