HOME
DETAILS
MAL
ചോറിനൊപ്പം കൂട്ടാന്‍ സ്‌പെഷല്‍ ഉണക്കമുന്തിരി ചമ്മന്തി
Web Desk
September 22 2024 | 09:09 AM
പല തരത്തിലുള്ള ചമ്മന്തികളും നമ്മള്‍ കണ്ടിട്ടുമുണ്ട് കഴിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ന് നമുക്ക് മുന്തിരികൊണ്ടൊരു ചമ്മന്തി റെഡിയാക്കാം. മുന്തിരിയുടെ ഗുണങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ആരോഗ്യത്തിനു ഏറ്റവും ഗുണമുള്ളതാണ് ഉണക്കമുന്തിരി. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചര്‍മം നന്നാക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ ഉണക്കമുന്തിരി സൂപ്പറാണ്.
ഉണക്കമുന്തിരി - 150 ഗ്രാം
കോക്കനട്ട് വിനഗിരി- ആവശ്യത്തിന്
വെളുത്തുള്ളി- 5 അല്ലി
ഇഞ്ചി - ചെറിയ കഷണം
മുളകുപൊടി - എരിവിനനുസരിച്ച്
പഞ്ചസാര- ഒരു സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ആദ്യം ഉണക്കമുന്തിരി കുറച്ച് കോക്കനട്ട് വിനാഗിരിയില്‍ കുതിര്‍ത്തു വയ്ക്കുക. ശേഷം മിക്‌സിയുടെ ജാറിലേക്ക് വെളുത്തുളളി, ഇഞ്ചി, മുളകുപൊടി,ഉപ്പ്, പഞ്ചസാരയും മുന്തിരിയുമുട്ട് തരുതരുപ്പായി ഒന്നു അരച്ചെടുക്കുക. അടിപൊളി മുന്തിരി ചമ്മന്തി റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."