യു.കെയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം; കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് ചേക്കേറുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സാമ്പത്തികം. താമസ ചെലവ്, ട്യൂഷന്‍ ഫീ, ടിക്കറ്റ്, ഭക്ഷണത്തിനും മറ്റുമായി കരുതേണ്ട ചെലവുകള്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിങ്ങനെ വലിയ സാമ്പത്തിക ബാധ്യതയാണ് വിദ്യാര്‍ഥികള്‍ക്ക് മേല്‍ വീഴുന്നത്. ഈ സാഹചര്യത്തില്‍ ആശ്വാസമാകുന്നത് സ്‌കോളര്‍ഷിപ്പുകളാണ്.
യു.കെയിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യസ വകുപ്പിന് കീഴില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് കോമണ്‍വെല്‍ത്ത് മാസ്‌റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ്. ഈ വര്‍ഷത്തൈ കോമണ്‍വെല്‍ത്ത് മാസ്റ്റേര്‍സ് സ്‌കോളര്‍ഷിപ്പിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
2025 സെപ്റ്റംബര്‍ ഒക്ടോബര്‍ തുടക്കത്തില്‍ യു.കെയില്‍ ഫുള്‍ ടൈം മാസ്റ്റേര്‍സ് ഡിഗ്രി പ്രോഗ്രാം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഒരു വര്‍ഷ മാസ്റ്റേര്‍സ് ഡിഗ്രിക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത
-ഇന്ത്യന്‍ പൗരനും ഇന്ത്യയില്‍ സ്ഥിരതാമസക്കാരനുമായിരിക്കണം.
-60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം (സെപ്റ്റംബര്‍ 2025ന് മുന്‍പ്).
-സാമ്ബത്തിക ആവശ്യം വ്യക്തമാക്കണം(ഈ സ്‌കോളര്‍ഷിപ്പ് ഇല്ലാത യുകെയില്‍ പഠിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍)
-ഈ പദ്ധതിയില്‍ എംബിഎ ഉള്‍പ്പെടുത്തിയിട്ടില്ല.
--കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ട യുകെ സര്‍വകലാശാലയില്‍ അഡ്മിഷന്‍ നേടിയിരിക്കണം.
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ സന്ദര്‍ശിക്കാം: https://cscuk.fcdo.gov.uk/
Study in UK with Scholarship Applications are invited for Commonwealth Scholarship
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."