HOME
DETAILS
MAL
ചീപ്പ് ചിറ തകര്‍ത്ത നിലയില്‍: കര്‍ഷകര്‍ ദുരിതകയത്തില്‍
backup
August 31 2016 | 19:08 PM
വടക്കാഞ്ചേരി: നഗരസഭയിലെ മാരാത്ത്കുന്ന് അകമലയില്‍ ആറ് മാസം മുമ്പ് നഗരസഭ 30 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ചീപ്പ് ചിറയുടെ ഷട്ടറുകള്‍ തകര്‍ത്ത് വെള്ളം ഒഴുക്കി കളഞ്ഞ നിലയില്‍ കണ്ടെത്തി. മേഖലയിലെ ഇരുപതോളം കര്‍ഷകര്‍ക്ക് കൃഷി പണിക്ക് സമൃദ്ധമായി വെള്ളം ലഭിച്ചിരുന്നതും, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സഹായകരമായിരുന്നതും ചിറയാണ് വെള്ളം ഒഴുക്കി കളഞ്ഞനിലയില്. കൃഷി ഉണങ്ങി കഴിയുന്ന സ്ഥിതി വിശേഷമാണ്. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര് സോമനാരായണന്‍, എന്‍.കെ പ്രമോദ് കുമാര്‍ എന്നിവരും കൃഷി ഓഫിസറും സ്ഥലം സന്ദര്‍ശിച്ചു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."