HOME
DETAILS

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

  
September 24, 2024 | 2:46 AM

searching continues for missing arjun in karantaka shirur landslide

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. അർജുന് വേണ്ടിയുള്ള തെരച്ചിലിൻറെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമാണ് ഇന്ന്. ലോറി ഡ്രൈവർ ആയിരുന്ന  കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ലോറിയെയും കാണാതായിട്ട് കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും അർജുൻ ഇപ്പോഴും കാണാമറയത്താണ്.

ഇന്നത്തെ തിരച്ചിലിന് വെല്ലുവിളിയായി ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്. തിരച്ചിൽ നടക്കുന്ന പ്രദേശം ഉൾകൊള്ളുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് ഡ്രഡ്‍ജിംഗും തിരച്ചിലും നടത്തുകയൊള്ളൂ. ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഗംഗാവലി പുഴയിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ നാൽപതോളം വാഹന ഭാഗങ്ങൾ കണ്ടെത്തി. വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഭാഗങ്ങളാണിതെന്ന് സംശയിച്ചെങ്കിലും പിന്നീട് കണ്ടെത്തിയതിലൊന്നും അർജുന്റെ ലോറിയുടെ ഭാഗമില്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. 

ലോഹ ഭാഗങ്ങളടക്കം വേറേയും നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. അതേസമയം മരങ്ങളും കയറുകളും ആംഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്. തിരച്ചിൽ ഇന്നും തുടരും.  നാവികസേന അടയാളപ്പെടുത്തിയ 30 മീറ്റർ ചുറ്റളവിലാണ് തിരച്ചിൽ നടത്തുന്നത്. കണ്ടെത്തിയ ഭാഗങ്ങൾ ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഗംഗാവലി പുഴയിൽനിന്ന് ഞായറാഴ്ച കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരിച്ചു.
 
മംഗളുരുവിലെ എഫ്.എസ്.എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഇതു പശുവിന്റേതെന്നാണ് വിവരം. ഫോറൻസിക് സർജനും വെറ്ററിനറി ഡോക്ടറും ഇക്കാര്യം പൊലിസിനെ അറിയിച്ചു.  ജൂലൈ 16 ന് രാവിലെ കന്യാകുമാരി‐പനവേൽ ദേശീയപാത 66ൽ മംഗളുരു‐ ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിൽ മണ്ണിടിച്ചിലിലാണ് അർജുൻ ഓടിച്ച ലോറി അകപ്പെട്ടത്.

 

The search for Arjun, who went missing in a landslide in Shiruru, Karnataka, continues today along the Gangavali River. This marks the fifth day of the third phase of the search operation. Arjun, a truck driver from Kozhikode, has been missing along with his truck for seventy days. Despite extensive search efforts over the days, Arjun has yet to be found.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  a day ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  a day ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  a day ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  a day ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  a day ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  a day ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  a day ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  a day ago