സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട്
കോട്ടയം: സിക്കിമില്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി വെള്ളൂര്‍ പത്താഴക്കുഴി കൂരോത്തുപറമ്പില്‍ അനീഷ് മോഹന്റെ (43) മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ ഏഴുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പത്തുമണിയോടെയാണ് വെള്ളൂരിലെ വീട്ടിലെത്തിച്ചത്.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ സംസ്‌കാരം നടക്കുമെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക് അറിയിച്ചു. മൃതദേഹം സിക്കിമില്‍നിന്ന് റോഡ് മാര്‍ഗം ഇന്നലെ ഉച്ചയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചു. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതദേഹം നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂനിറ്റില്‍ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്തു. രാത്രി 11 മണിയോടെ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിച്ചത്.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യവും നോര്‍ക്ക ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നത്. അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ച അര്‍ധരാത്രിയോടെയാണ്. അപകടവിവരമറിഞ്ഞ് സിക്കിമിലെത്തിയ അനീഷിന്റെ ഭാര്യ സംഗീത ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹത്തോടൊപ്പമുണ്ട്.
വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ ചെലവുകളും നടപടികളും മുഖ്യമന്ത്രിയും അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പിയും അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എയും ചേര്‍ന്ന് ഇടപെട്ട് നോര്‍ക്ക റൂട്‌സ് വഴി നടത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
The body of Aneesh Mohan, who lost his life in the Sikkim tunnel accident, has been brought to his hometown, where relatives, friends, and local residents gathered to pay their final respects. The tragic incident has deeply saddened the community, with emotional scenes marking the funeral as people bid farewell to the victim.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."