HOME
DETAILS

പരീക്ഷയില്ലാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍; ഇന്റര്‍വ്യൂ 

  
September 27 2024 | 11:09 AM

get temporary government job without exam Vacancies in various districts Interview

സ്പീച്ച് തെറാപ്പിസ്റ്റ് ഇന്റര്‍വ്യൂ 8 ന്

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സിഡിഎംസി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍. യോഗ്യത: BASLP വിത്ത് ആര്‍സിഐ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോണ്‍: 04952430074.


അധ്യാപക അഭിമുഖം

ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ലക്ചറര്‍ (ഗ്രാഫിക്‌സ്) തസ്തികയിലേക്ക് താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഗ്രാഫിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം. പെയിന്റിംഗിലെ ബിരുദത്തിന് തത്തുല്യമായ ഡിപ്ലോമയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, ജനന തീയതി, അവാര്‍ഡ്, പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പാളിനു മുമ്പാകെ ഹാജരാകണം.

ക്ലേവര്‍ക്കര്‍ അഭിമുഖം

ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ക്ലേവര്‍ക്കര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നടക്കും. എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ടെറാകോട്ടയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും ക്ലേമോഡലിംഗിലുമുള്ള മൂന്നു വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, ജനന തീയതി, അവാര്‍ഡ്, പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പാളിനു മുമ്പാകെ ഹാജരാകണം.

സിമെറ്റില്‍ ട്യൂട്ടര്‍/ ലക്ചറര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.


സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി (സിമെറ്റ്) യുടെ കീഴിലുളള ഉദുമ നഴ്‌സിംഗ് കോളേജില്‍ ട്യൂട്ടര്‍ / ലക്ചര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്‌സിംഗ് ബിരുദം / ബി.എസ്.സി നഴ്‌സിങ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 50 വയസ്സ്. സര്‍ക്കാര്‍ സര്‍വീസ്, മിലിറ്ററി സര്‍വീസ്, റെയില്‍വേ സര്‍വീസ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച 60 വയസ്സ് കഴിയാത്തവര്‍ക്കും.
അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 200 രൂപയും എസ്.സി/ എസ്.റ്റി വിഭാഗത്തിന് 100 രൂപയുമാണ് ഫീസ്. www.simet.in ലെ SB Collect മുഖേന അടയ്ക്കാം.


വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബയോഡറ്റ, വയസ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവര്‍ത്തി പരിചയസര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സംവരണാനുകൂലമുള്ള ഉദ്യോഗാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, സിമെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 നകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: 0471 2302400 ലും www.simet.in.

get temporary government job without exam Vacancies in various districts Interview



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago