ലബനാനില്‍ വമ്പന്‍ തിരിച്ചടി, വധിച്ചത് 14 സൈനികരെ, ഹിസ്ബുല്ലയുടെ യുദ്ധതന്ത്രങ്ങളില്‍ വലഞ്ഞ് ഇസ്റാഈല്‍
ബെയ്റൂത്ത്: ഗസ്സയില്‍ കളിച്ച കളിയല്ല. ലബനാനില്‍ വന്‍ തിരിച്ചടികളാണ് ഇസ്റാഈലിന് ലഭിക്കുന്നത്. ലബനാനില്‍ കരയാക്രമണത്തിന്റെ രണ്ടാംദിനം ഹിസ്ബുല്ല 14 ഇസ്റാഈല്‍ സൈനികരെയാണ് കൊലപ്പെടുത്തി. ആദ്യ ദിനം മുതല്‍ ഇസ്റാഈലിന് കടുത്ത ചെറുത്തുനില്‍പ്പ് നേരിട്ടിരുന്നു. ഗറില്ല യുദ്ധതന്ത്രമാണ് ഹിസ്ബുല്ല ഇസ്റാഈല്‍ സൈന്യത്തെ നേരിടാന്‍ പ്രയോഗിക്കുന്നതെന്നും ഇസ്റാഈലിനെ കുഴക്കുന്നുണ്ട്.
എട്ട് സൈനികരുടെ മരണം മാത്രമാണ് ഇസ്റാഈല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം ഗ്രൂപ്പ് കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച ഇസ്റാഈല്‍ സൈന്യം പിന്നീട് 7 സൈനികര്‍ കൊല്ലപ്പെട്ടെന്നും സ്ഥിരീകരിച്ചു. എന്നാല്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി സ്കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ലബനാനിലെ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന ഇസ്റാഈല്‍ കമാന്‍ഡ് ഗ്രൂപ്പിനെ ഹിസ്ബുല്ല പോരാളികള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ല വീണ്ടും കനത്ത ഷെല്ലാക്രമണം നടത്തി. ഇന്നലെ ഹിസ്ബുല്ലക്കെതിരേ ഇസ്റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിരിച്ചടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."