HOME
DETAILS

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

  
January 22, 2026 | 5:44 AM

abhishek sharma set huge record in t20 cricket

നാഗ്പൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ടി-20യിൽ 48 റൺസിന്റെ തകർപ്പൻ വിജയമാണ്  ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഇന്നിംഗ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഇന്ത്യക്കായി ബാറ്റിങ്ങിൽ മിന്നും പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. മത്സരത്തിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 

ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ടി-20യിൽ ഏറ്റവും കൂടുതൽ ഇന്നിങ്‌സുകളിൽ എട്ടോ അതിലധികമോ സിക്സുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും അഭിഷേകിന് സാധിച്ചു. ഇത് നാലാം തവണയാണ് അഭിഷേക് ഒരു ഇന്നിങ്സിൽ ഇത്രയധികം സിക്സുകൾ നേടുന്നത്. മൂന്ന് ഇന്നിങ്‌സുകളിൽ നിന്നും എട്ടിലധികം സിക്സുകൾ സ്വന്തമാക്കിയ രോഹിത് ശർമ്മ, സഞ്ജു സാംസൺ എന്നിവരെ മറികടന്നാണ് അഭിഷേക് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 

അതേസമയം മത്സരത്തിൽ ഗ്ലെൻ ഫിലിപ്‌സാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ നാല് ഫോറുകളും ആറ് സിക്സുകളും അടക്കം 78 റൺസാണ് താരം നേടിയത്. മാർക്ക് ചാപ്മാൻ 38 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി പൊരുതി. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. 

ഇന്ത്യൻ ബൗളിങ്ങിൽ ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ, അർഷദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും നേടി. 

Abhishek Sharma had a brilliant performance in the batting for India in the first T20I against New Zealand. Abhishek shone in the match by scoring 84 runs in 35 balls. The star's explosive innings consisted of five fours and eight sixes. Following this explosive innings, Abhishek also became the first Indian player to hit eight or more sixes in the most T20Is. This is the fourth time that Abhishek has hit so many sixes in an innings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  9 hours ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  10 hours ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  11 hours ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  11 hours ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  11 hours ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  12 hours ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  12 hours ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  13 hours ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  13 hours ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  13 hours ago