ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ
ന്യൂസിലാൻഡിനെതിരായ ആദ്യ ടി-20യിൽ മികച്ച പ്രകടനം നടത്തിയ റിങ്കു സിങ്ങിനെ പ്രശംസിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. റിങ്കു സിങ്ങാണ് കളിയുടെ ഗതി മാറ്റിമറിച്ചതെന്നാണ് രഹാനെ പറഞ്ഞത്. റിങ്കുവിന് ടീമിലെ ഏത് റോളിലും കളിക്കാൻ സാധിക്കുമെന്നും രഹാനെ വ്യക്തമാക്കി.
''റിങ്കു സിംഗിന്റെ 44 റൺസ് കളിയുടെ ഗതി മാറ്റിമറിച്ചു. 20 റൺസ് കൂടി നേടിയില്ലായിന്നെങ്കിൽ ഈ മികച്ച ബാറ്റിംഗ് ട്രാക്കിൽ ന്യൂസിലാൻഡ് 200-205 റൺസ് പിന്തുടരുമായിരുന്നു. റിങ്കുവിന്റെ പ്രകടനം നിർണായകമായിരുന്നു. റിങ്കു സ്ഥിരതയോടെ കളിച്ചു. അവൻ മറ്റെല്ലാ ബാറ്റർമാർക്കും സ്വതന്ത്രത്തോടെ കളിക്കാൻ അവസരം നൽകി. അവന് ഏത് റോളിലും കളിക്കാൻ കഴിയും. അവസാന നാലോ അഞ്ചോ ഓവറുകളിൽ ബാറ്റ് ചെയ്യുമ്പോൾ അവന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം'' അജിങ്ക്യ രഹാനെ പറഞ്ഞു.
മത്സരത്തിൽ അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കുവാണ് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. റിങ്കു സിങ് 20 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും അടക്കം പുറത്താവാതെ 44 റൺസാണ് നേടിയത്.
അതേസമയം ഇന്ത്യൻ ടീമിനൊപ്പം തനിക്ക് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുമെന്ന് അടുത്തിടെ റിങ്കു സിങ് തുറന്നു പറഞ്ഞിരുന്നു. ഫിനിഷർ റോളിൽ മാത്രമല്ല തനിക്ക് എവിടെയും ബാറ്റ് ചെയ്യാനാകുമെന്നാണ് റിങ്കു പറഞ്ഞത്. പവർ പ്ലേയിൽ താൻ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടിയിട്ടുണ്ടെന്നും റിങ്കു വ്യക്തമാക്കി.
ഞാൻ സാധാരണ ബാറ്റ് ചെയ്യുന്ന സ്ഥാനത്ത് ആളുകൾ എന്നെ ഒരു ഫിനിഷർ ആയിട്ടാണ് കാണുന്നത്. എന്നാൽ എനിക്ക് ആ റോൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് എവിടെയും ബാറ്റ് ചെയ്യാൻ കഴിയും. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്ക് വേണ്ടിയും ഞാൻ പവർപ്ലേയിൽ ബാറ്റ് ചെയ്തിട്ടുണ്ട്. ഞാൻ പവർപ്ലേയിൽ മൂന്ന് അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്'' റിങ്കു സിങ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Indian opener Ajinkya Rahane praised Rinku Singh for his brilliant performance in the first T20I against New Zealand. Rahane said that Rinku Singh changed the course of the game. Rahane also clarified that Rinku can play in any role in the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."