HOME
DETAILS

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

  
October 10, 2024 | 5:21 PM

Aniraja and KE Ismail criticized in CPI meeting

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആനി രാജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്‌സിക്യുട്ടീവില്‍ മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നു. ഇരു നേതാക്കളുടെയും അഭിപ്രായ പ്രകടനങ്ങളെ ചൊല്ലായായിരന്നു വിമര്‍ശനം.

സംസ്ഥാന വിഷയങ്ങളില്‍ അഭിപ്രായം പറയുന്ന ദേശീയ നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് മാത്രമേ അഭിപ്രായം പറയാവൂ എന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ പങ്കെടുത്ത യോഗത്തില്‍ ബിനോയ് വിശ്വം നിലപാടെടുത്തു. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം  തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

പിന്നാലെയാണ് കെ ഇ ഇസ്മയിലിനെതിരെ സംസ്ഥാന എക്‌സിക്യുട്ടീവില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. ഇസ്മായീല്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് പാലക്കാട് ജില്ല സെക്രട്ടറി കെ.പി സുരേഷ് രാജ് പറഞ്ഞു. ഇസ്മായീല്‍ വിഭാഗീയ പ്രവര്‍ത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറിയയാ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. അന്ന് പാര്‍ട്ടി ഇസ്മായീലിനെ തിരുത്താന്‍ തയ്യാറാവാത്തതിന്റെ അനന്തരഫലമാണ് സേവ് സി.പി.ഐ ഫോറമെന്നും സുരേഷ് രാജ് ആരോപിച്ചു. 

Aniraja and KE Ismail criticized in CPI meeting



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണല്‍ തറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല'; 'ഡോ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഫുട്‌ബോളിലെ 'ആത്യന്തിക നേട്ടം' ലോകകപ്പ് തന്നെ; ക്രിസ്റ്റ്യാനോയ്ക്ക് മറുപടിയുമായി ലയണൽ മെസ്സി

Football
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; മരണകാരണം കഴുത്തിലെ മുറിവും അമിത രക്തസ്രാവവും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 

Kerala
  •  3 days ago
No Image

'മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പൊതുപരിപാടിയില്‍ ഉമര്‍ഖാലിദിന്റെ ജയില്‍ കുറിപ്പുകള്‍ വായിച്ചു, മോദി നെതന്യാഹുവിന് തുല്യനെന്ന് തുറന്നടിച്ചു'  വൈറലായി മംദാനിയുടെ മുന്‍കാല വീഡിയോകള്‍

International
  •  3 days ago
No Image

'ചെറിയ' ടൈപ്പിങ് പിഴവ്, യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ; കളക്ടർക്ക് 2 ലക്ഷം പിഴ, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

crime
  •  3 days ago
No Image

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

uae
  •  3 days ago
No Image

'ഞാൻ ആകെ തകർന്നു, ഒരുപാട് കരഞ്ഞു'; ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  3 days ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  3 days ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  3 days ago