HOME
DETAILS
MAL
പൊതുവാച്ചേരി-തന്നട റൂട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് വേണമെന്നാവശ്യം
backup
August 31 2016 | 21:08 PM
ചക്കരക്കല്‍: പൊതുവാച്ചേരി-തന്നട റൂട്ടില്‍ സര്‍ക്കാര്‍ ബസിനായി നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. സമാനമായ മറ്റ് റൂട്ടുകളിലെല്ലാം കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നുണ്ട്.
നിരവധി യാത്രക്കാരുള്ള പ്രദേശത്ത് ഏതാനും സ്വകാര്യ ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ചക്കരക്കല്‍-പൊതുവാച്ചേരി-തന്നട വഴി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ് വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ അധകൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയായിട്ടില്ല.
മുണ്ടയാട്, മാവിലായി, കോട്ടൂര്‍, കാടാച്ചിറ തുടങ്ങി യാത്രാസൗകര്യം കുറഞ്ഞ പ്രദേശത്തെ നാട്ടുകാരും ആശ്രയിക്കുന്ന റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."