HOME
DETAILS

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

  
October 24 2024 | 07:10 AM

Only Type C chargers in Saudi now first phase in January

റിയാദ്: സഊദിയിൽ മൊബൈൽ ഉൾപ്പെടെ മുഴുവൻ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഏകീകൃത ചാർജർ കേബിൾ സംവിധാനം നടപ്പിലാക്കുന്നു. ആദ്യഘട്ടം അടുത്ത വർഷം ജനുവരി 1 മുതൽ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജി കമ്മീഷനും സഊദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് ഇത് നടപ്പാക്കുന്നത്.

പോർട്ടുകൾ “യുഎസ് ബി ടൈപ്പ്-സി” ആയിരിക്കുമെന്നതിനാൽ രാജ്യത്തെ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവർക്ക് അധിക ചിലവുകൾ നൽകാതിരിക്കാനും ഉയർന്ന നിലവാരമുള്ള ചാർജിങ്ങും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യയും നൽകാനാണ് തീരുമാനമെന്ന് ഇരു സമിതിയും വിശദീകരിച്ചു.

മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇ- റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം ഉപകരണങ്ങൾ, ഹെഡ്‌ഫോണുകൾ, പോർട്ടബിൾ സ്‌പീക്കറുകൾ, വയർലെസ് റൂട്ടറുകൾ, ഇയർഫോണുകൾ, ആംപ്ലിഫയറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ പോയിന്റർ ഉപകരണങ്ങൾ (മൗസുകൾ) എന്നിവയും തീരുമാനത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുമെന്ന് അവർ കൂട്ടിച്ചേർത്തു.

മൊബൈൽ ഫോണുകൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കുമായി ചാർജറുകളുടെയും കേബിളുകളുടെയും പ്രാദേശിക ഉപഭോഗം പ്രതിവർഷം 2.2 ദശലക്ഷത്തിലധികം യൂണിറ്റുകൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ ചെലവ് 170 ദശലക്ഷം റിയാലിലധികം ലാഭിക്കുന്നതിനും ഇത് സഹായിക്കും.

രണ്ടാം ഘട്ടം 2026 ഏപ്രിൽ 1 ന് ആരംഭിക്കും. ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നതിനാൽ പ്രതിവർഷം ഏകദേശം 15 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിലൂടെ സാങ്കേതിക മേഖലയിൽ രാജ്യത്തിൻ്റെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇതിലൂടെ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം;' കേന്ദ്രസർക്കാർ തീരുമാനത്തിൽ സന്തോഷം, ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണം'; പ്രിയങ്ക ഗാന്ധി

Kerala
  •  17 days ago
No Image

സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി മലയാളി; ദേശീയ തലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനവും

uae
  •  17 days ago
No Image

പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി റാസൽഖൈമയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  17 days ago
No Image

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

National
  •  17 days ago
No Image

ദക്ഷിണ കൊറിയയിലെ വിമാനാപകടം: ജെജു എയറിന്റെ 68,000-ത്തിലേറെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെട്ടു

International
  •  17 days ago
No Image

കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Kerala
  •  17 days ago
No Image

തൊഴിൽ നിയമം ലംഘനം; നിസ്വയില്‍ 18 പ്രവാസികൾ അറസ്‌റ്റിൽ

oman
  •  17 days ago
No Image

പുഷ്പ 2 തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവം', പൊലീസിനെ പിന്തുണച്ച് പവന്‍ കല്യാണ്‍

National
  •  17 days ago
No Image

ആലപ്പുഴയിൽ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിൽ തീപിടുത്തം; ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

പുതുവത്സരാഘോഷത്തിന് കർശന നിർദേശങ്ങളുമായി പൊലീസ്

Kerala
  •  17 days ago